കാവടിച്ചിന്തു പാടി

 

കാവടിച്ചിന്തു പാടി ഒരു 
ഒരു കാറ്റല തുള്ളി വന്നു
നീല മുളഞ്ചില്ലിക്കാട്ടിൽ വർണ്ണ
കാവടിത്തണ്ടുകൾ തേടി
നിന്റെ പീലിക്കണ്ണിൽ
മയിൽ പീലികൾ തേടി
മയിൽ പീലികൾ തേടി (കാവടി...)

ആ..ആ..ആ...കാറ്റിനു കടം നൽകുമെന്നോ ഓ...ഓ..കണ്ണിൽ ചാലിക്കും വർണ്ണം ഉം..ഉം... (കാറ്റിനു..)
എൻ മനക്കാവടിപ്പൊന്മയില്പീലികൾ നിന്റെ കണ്ണുകൾ..ആ..ആ എന്റെ കണ്ണുകൾ...
ഓഹോ ഓഹോ ഓഹോ..

താഴ്വര തളിരണിഞ്ഞു വെള്ളത്താമര പൂത്തുലഞ്ഞു
തങ്കമേ നിൻ മലർമെയ്യിൽ
നിത്യ താരുണ്യ പുഷ്പ മഞ്ചത്തിൽ
നിറയും നേർമ്മയെല്ലാം
നിറമാലകളായി
നിറമാലകളായി (കാവടി..)

പൂവിനു കടം നൽകുമെന്നോ ഓ..ഓ..
പുളകം  പൊതിയുമീ ഗന്ധം ഉം..ഉം(പൂവിനു..)
എൻ പ്രേമ വനിയിലെ
വാസന്ത രശ്മികൾ നിൻ തുടിപ്പുകൾ
ആ... ആ‍..ആ..
എൻ തുടിപ്പുകൾ
ഓഹോ ഓഹോ ഓഹോ ...
ഗാനത്തിൻ ഗാനമായി
ചിങ്ങ കാറ്റിലെ കുളിരു പാടി
രോമാഞ്ചം പൂക്കുന്ന മേനി രാവിൽ
ഓർമ്മകൾ പുൽകുവാൻ വെമ്പി
നിന്റെ മാറിൽ വീഴും
നിഴലും രൂപമാകും
നിഴലും രൂപമാകും (കാവടി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaavadi chinthu paadi

Additional Info

Year: 
1978

അനുബന്ധവർത്തമാനം