പുഷ്പമംഗല്യരാത്രിയിൽ

പുഷ്പമംഗല്യരാത്രിയിൽ രാഗ
സ്വപ്നമംഗല്യ നിദ്രയിൽ
തൊട്ടുണർത്തിയ പൂവിരൽ നിന്റെ
മുഗ്ദ്ധഗാനത്തിൻ പല്ലവി (പുഷ്പ...)

പല്ലവി കേട്ടുണർന്നു ഞാൻ അനു
പല്ലവിയായ് പുണർന്നു നീ
നമ്മളിൽ നമ്മൾ തീർത്ത കല്പനാ
മഞ്ജരികൾ ചരണമായ്
മഞ്ജരികൾ ചരണമായ്
ആ..ആ..ആ (പുഷ്പ...)

ആ ചരണത്തിന്നാർദ്രതയിലാ
രാത്രിഗന്ധമലിയവേ
ഹാ സുഷുപ്തി തൻ യാമ ഗംഗയിൽ
ഓളമാലയായ് മാറി നാം
ഓളമാലയായ് മാറി നാം
ആ..ആ..ആ (പുഷ്പ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pushpamangalya Rathriyil

Additional Info

അനുബന്ധവർത്തമാനം