സ്നേഹസാന്ദ്രമാം - F

സ്നേഹസാന്ദ്രമാം എന്റെ മനസ്സിൽ നീ
മോഹത്തിൻ മയിൽപ്പീലിയെറിഞ്ഞു
നൂറുസന്ധ്യകൾക്കേകുവാനാകാത്ത
ദേവകുങ്കുമം ചൊരിഞ്ഞു -എന്നിൽ നീ
പ്രേമകുങ്കുമം ചൊരിഞ്ഞു
(സ്നേഹ...)

നീലാകാശം ധ്യാനിക്കും പകലിൽ
ചോലമരങ്ങൾക്കിടയിൽ
ചൈത്രം ചാലിച്ച ചന്ദനം നീട്ടി നീ
തെന്നലിൽ കുളിരുമായ് പോരുമ്പോൾ
ഉൾച്ചിരാതിൽ സ്വർണ്ണനാളവുമായ്
ഉൾച്ചിരാതിൽ സ്വർണ്ണനാളവുമായ്
വരവേറ്റു നിൽക്കുന്നു ഞാൻ - നിന്നെ
വരവേറ്റു നിൽക്കുന്നു ഞാൻ
(സ്നേഹ...)

ഏതോ ജന്മം നേടിയ സുകൃതം 
നിന്നെയെനിക്കന്നേകി
കാലംനേദിച്ച തീർത്ഥമായ് നിന്നിലെ
പ്രേമദലങ്ങളായ് ഞാനൂറി
നമ്മൾമാത്രം നീങ്ങുമീ ഭൂമിയിൽ
നമ്മൾമാത്രം നീങ്ങുമീ ഭൂമിയിൽ
ശുഭയാത്രാസംഗീതം - ചുറ്റും
ശുഭയാത്രാസംഗീതം
(സ്നേഹ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehasandramam - F

Additional Info

Year: 
1997

അനുബന്ധവർത്തമാനം