ശ്രുതിയമ്മ ലയമച്ഛൻ

ശ്രുതിയമ്മ ലയമച്ഛൻ
മകളുടെ പേരോ സംഗീതം
(ശ്രുതി)
മൂവരുമൊന്നായ് ചേർന്നാലവിടം (2)
ദേവാമൃതത്തിൻ കേദാരം
(ശ്രുതിയമ്മ)

പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കും പ്രണവമല്ലോ നീ
(2)
സ്വരസാഫല്യമല്ലോ നീ (ശ്രുതിയമ്മ ലയമച്ഛൻ)

ക്ഷീരപഥത്തിന്നോരത്ത്
സ്വപ്നം പൂക്കും നേരത്ത് (2)
ഒരു രാഗം ഒരു താളം..................
ഒരു രാഗം
ഒരു താളം ഓമനിക്കാൻ താഴെ ഇറങ്ങിവരും
സ്വർഗ്ഗമിതെല്ലാം പോയാലും കൂട്ടിനൊരീണം
ചാരെവരും
സ്വർഗ്ഗമിതെല്ലാം പോയാലും ഒരു നാദമനോഹരി കൂടെവരും
ശ്രുതിയമ്മ
ലയമച്ഛൻ മകളുടെ പേരോ സംഗീതം

മേഘം മേയും മാനത്തും വിഷാദമൊഴുകും താഴത്തും
(2)
കഥ പാടാൻ കുളിർ ചൂടാൻ................
കഥ പാടാൻ കുളിർ ചൂടാൻ
കൽപ്പന മെല്ലെ ഒരുങ്ങിവരും
ഭാഗ്യമിതെല്ലാം മാഞ്ഞാലും കൂട്ടിനൊരീണം
കൂടെവരും
ഭാഗ്യമിതെല്ലാം മാഞ്ഞാലും ഒരു നാദമനോഹരി ചാരെവരും (ശ്രുതി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sruthiyamma

Additional Info

അനുബന്ധവർത്തമാനം