ഗുരുവായൂർ ഓമന കണ്ണനാമുണ്ണിക്ക്

ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്ക്

ചില നേരമുണ്ടൊരു കള്ള നാട്യം

ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്ക്

ചില നേരമുണ്ടൊരു കള്ള നാട്യം

നീ വന്നതും നടയിൽ നിന്ന് കരഞ്ഞതും

ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം

എന്നാലും ഞാൻ അറിയുന്നു 

കണ്ണനെന്നെയാണെന്നെയാണിഷ്ടം

ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്ക്

ചില നേരമുണ്ടൊരു കള്ള നാട്യം

 

കാണാൻ കൊതിച്ചോടി ചെന്നാലും കണ്ണന് 

ചിലരോടുണ്ടൊരു കള്ളനോട്ടം

കാണാൻ കൊതിച്ചോടി ചെന്നാലും കണ്ണന് 

ചിലരോടുണ്ടൊരു കള്ളനോട്ടം

ഈ വഴി നീയും മറന്നുവോ എന്നൊരു

പരിഭവം ചോരുന്ന കള്ളനോട്ടം

എന്നാലും ഞാൻ അറിയുന്നു 

കണ്ണനെന്നെയാണെന്നെയാണിഷ്ടം

ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്ക്

ചില നേരമുണ്ടൊരു കള്ള നാട്യം

 

അകലെ നിന്നാലും ചിലപ്പോള്‍

ചിരിച്ചുകൊണ്ടരികത്ത് നീയോടിയെത്തും

അകലേ നിന്നാലും ചിലപ്പോള്‍

ചിരിച്ചുകൊണ്ടരികത്ത് നീയോടിയെത്തും

നിന്നെ പിരിഞ്ഞിരിക്കില്ല ഞാനെന്നോതി

എന്നെ നീ മാറോടണക്കും

അന്നും ഞാന്‍ അറിയുന്നു കണ്ണാ

കണ്ണനെന്നെയാണെന്നെയാണിഷ്ടം

 

ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്ക്

ചില നേരമുണ്ടൊരു കള്ള നാട്യം

നീ വന്നതും നടയിൽ നിന്ന് കരഞ്ഞതും

ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം

എന്നാലും ഞാൻ അറിയുന്നു 

കണ്ണനെന്നെയാണെന്നെയാണിഷ്ടം

ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്ക്

ചില നേരമുണ്ടൊരു കള്ള നാട്യം

 

Show less

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Guruvayur omana kannanamunnik

അനുബന്ധവർത്തമാനം