മനസ്സിന്റെ മോഹം

മനസ്സിന്റെ മോഹം മലരായ് പൂത്തു
സ്വപ്‌നമദാലസ നിമിഷങ്ങൾ
വാടരുതീ മധു നിറയും പൂക്കൾ
പ്രേമനിർഭര ഹൃദയങ്ങൾ

(മനസ്സിന്റെ...)

നിറവും മണവും പുണരുമ്പോൾ
നിറയും നിലവിൽ നാദലയം
മണിവീണയിലെ ഈണങ്ങൾ
മനമറിയാതെയിതാ - പ്രിയനേ

(മനസ്സിന്റെ...)

രാവും പകലും കൊഴിയുന്നൂ
ഞാനും നീയും മാത്രമിനി
അനുഭൂതിയുടെ ആനന്ദം
ആലസ്യമാകുന്നിതാ - പ്രിയനേ

(മനസ്സിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassinte Moham

Additional Info

അനുബന്ധവർത്തമാനം