ലീലാതിലകം ചാർത്തി

ലീലാതിലകം ചാർത്തി
ലാസവിലാസിനിയായ് (ലീലാതിലകം)
അകായിലൊരുപിടി സ്വപ്നവുമായി നിൽ‌ക്കും
അന്തർജനമേ പറയൂ - ഇഷ്ടമായോ, എന്നെ ഇഷ്ടമായോ

ലീലാതിലകം ചാർത്തി - സനിധപധ - ലീലാ
സരിഗ രിഗമ ഗമപ മപധ പധനി സരി-ഗ-രി സനിധനി
രിസ രിധപധ ഗമ പധനി - ലീലാതിലകം ചാർത്തി
സപമപ ഗമരിഗ സരിഗമപ പമ പസനിസ ധനിപധ പധനിസ
രി നിരിഗരി നിഗരി നിധപമഗരി - ആഹാഹ ഭേഷ് ഭേഷ് ഭേഷ്
ഗരിമഗ പമധപ നിധസനി രിസഗരി - ലീലാതിലകം ചാർത്തി

മാറിലെ അരിപ്പൊടിക്കൈയടയാളം
മറയ്ക്കാനാവാതെ മടിച്ചുനിൽക്കും (2)
മറപ്പടിവാതിലിൽ പാതിമറഞ്ഞുനിന്നീ-
പ്രതിശ്രുതകാന്തനെ നോക്കിനിന്നൂ
നീ നോക്കിനിന്നൂ....
ലീലാതിലകം ചാർത്തി....

മഞ്ഞൾക്കുങ്കുമം വാരിപ്പൂശിയ
മനയ്ക്കലെ അറപ്പുര തളത്തിനുള്ളിൽ
നിന്നിലൊതുങ്ങാത്ത യൗവ്വനം ബന്ധിച്ചു
നിത്യരോമാഞ്ചമായ് കാത്തു നിന്നൂ
നീ കാത്തു നിന്നൂ (ലീലാതിലകം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Leela thilakam charthi

Additional Info

അനുബന്ധവർത്തമാനം