ലിയാഖത്ത് സനീം

Liyaqath Saneem
Date of Birth: 
ചൊവ്വ, 13 April, 1954
Date of Death: 
Sunday, 20 March, 2022
എഴുതിയ ഗാനങ്ങൾ: 1

മഹാരാഷ്ട്രയിലെ വ്യവസായ നഗരമായ ഖൊപ്പോലിയിലാണ് നസീം മുഹമ്മദ്‌ എന്ന ലിയാഖത്ത് സനിം അഥവാ ലിയാഖത്ത് മുഹമ്മദ്‌ ജനിച്ചത്.  എടപ്പാൾ ചുങ്കത്ത് ചുക്കുംപള്ളി കുഞ്ഞാപ്പു ഹാജിയായിരുന്നു അദ്ധേഹത്തിന്റെ പിതാവ്. ദീർഘകാലം ദുബായിലെ ഖലീജ് ടൈസിൽ പത്രപ്രവർത്തകനായിരുന്ന ലിയാഖത്ത് 'ഒരു ബൊഹീമിയൻ ജീവിതം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2013 -ൽ ജയരാജ് സംവിധാനം ചെയ്ത ക്യാമൽ സഫാരി എന്ന ചിത്രത്തിലെ 'ഹർ ഖുശീസേ...' എന്ന് തുടങ്ങുന്ന ഹിന്ദി ഗാനം രചിച്ചുകൊണ്ട് സിനിമാരംഗത്ത് ലിയാഖത്ത് നസിം തന്റെ സാന്നിധ്യം അറിയിച്ചു. .2022 മാർച്ച് 20 -ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ധേഹം അന്തരിച്ചു.