കുമാർ

Kumar (Actor)
Date of Birth: 
ചൊവ്വ, 1 June, 1971

1971 ജൂൺ 6ന് അയ്യപ്പൻ, ലീല എന്നിവരുടെ മകനായി മലപ്പുറം ജില്ലയിലെ അരിയല്ലൂരിൽ ജനിച്ചു. മലപ്പുറം ജില്ലയിലെ തന്നെ അരിയല്ലൂരിലെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട്ടുള്ള ഒരു പ്രൈവറ്റ് കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷമാണ് കുമാർ നാടകരംഗത്ത് പ്രൊഫഷണലായി തുടക്കമിടുന്നത്. പഠിയ്ക്കുന്ന സമയത്ത് സ്ക്കൂളിലും കോളേജിലും നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. സൂര്യ ഫെസ്റ്റിവലിലെ നാടകോത്സവത്തിൽ ജയപ്രകാശ് കുളൂർ രചനയും സംവിധാനവും നിർവ്വഹിച്ച നാടകങ്ങൾക്കും മെയിൻ ഷോകൾക്കും മുന്നിൽ മിനി പ്ലേകൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു കുമാറിന്റെ പ്രൊഫഷണലായ തുടക്കം. കാവാലം നാരായണപണിക്കർ, തമിഴ് നാടക സംവിധായകൻ അറുമുഖം തുടങ്ങിയ പ്രഗത്ഭരുടെ നാടകങ്ങൾക്കു മുൻപേ മിനി നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ട് കുമാർ പ്രേക്ഷക ശ്രദ്ധയും നിരുപക പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

നാടക പ്രവർത്തകനായ തൃശൂർ സ്വദേശി മുരുകനാണ് ആദ്യമായി നാടകം പഠിപ്പിക്കുന്നത്. കുമാറിന്റെ നാടകരംഗത്തെ പ്രധാനഗുരു  ജയപ്രകാശ് കുളൂരായിരുന്നു. അദ്ദേഹത്തിനൊപ്പം എട്ട് വർഷക്കാലം പ്രവർത്തിച്ച് എക്സിപിരിമെന്റൽ തിയ്യേറ്റർ ധാരാളം പെർഫോമ്മ് ചെയ്തിട്ടുള്ളയാളാണ് കുമാർ. കോഴിക്കോട്ടെ ടി സുരേഷ് ബാബു, സിവിക് ചന്ദ്രൻ, റഫീക് മംഗലശ്ശേരി, കാലടി സർവ്വകലാശാലയിലെ വിനോദ് കാലടി, എമിൽ മാധവി തുടങ്ങിയരുടെ ഒക്കെ നാടകങ്ങളിൽ പ്രവർത്തിച്ച കുമാറിന്റെ  മലയാള സിനിമയിലേക്കുള്ള  പ്രവേശം വി എസ് ശ്രീകുമാർ മേനോന്റെ ഒടിയൻ എന്ന സിനിമയിലൂടെയായിരുന്നു. അതിൽ ഒരു മീൻകാരന്റെ വേഷം അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഉടലാഴംമറഡോണഫ്രീഡം ഫൈറ്റ് എന്നീ സിനിമകളിൽ കൂടി അദ്ദേഹം അഭിനയിച്ചു.  ഫ്രീഡം ഫൈറ്റെന്ന ആന്തോളജി സിനിമയിൽ കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത അസംഘടിതരെന്ന സിനിമയിലെ കുമാറിന്റെ പ്രസാദെന്ന ടെക്സ്റ്റൈൽ ഷോപ്പുടമയുടെ പെർഫോമൻസ് നവമാധ്യമങ്ങളിൽ കാര്യമായ ചർച്ചയുണ്ടാക്കിയിരുന്നു.

മഹേഷ് വെട്ടിയാറിന്റെ വെള്ളരിക്കാപ്പട്ടണമാണ് പ്രധാനവേഷങ്ങളിലൊന്നായി കുമാറിന്റെ പുറത്തെത്താനുള്ള ചിത്രം.

വിലാസം -  Valiya valappil house, Ariyalloor (po), Malappuram (dist)