കെ കെ

KK
കൃഷ്ണകുമാർ കുന്നത്ത്
ആലപിച്ച ഗാനങ്ങൾ: 1

മലയാളി ദമ്പതികളായ സി. എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത്, വളർന്നതും ന്യൂഡൽഹിയിലാണ്.3500-ഓളം ജിംഗിളുകൾ പാടിയ ശേഷമാണ് കെകെ ബോളിവുഡിൽ എത്തിയത്. ഹിന്ദി , തമിഴ് , തെലുങ്ക് , കന്നഡ , മലയാളം , മറാത്തി , ബംഗാളി , ആസാമീസ് , ഗുജറാത്തി ഭാഷകളിലെ സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

2022 മെയ് 31 രാത്രി കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു.. 53 വയസ്സായിരുന്നു. കൊൽക്കത്തയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടായത്. ഉടൻ തന്നെ കൊൽക്കത്ത മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎംആർഐ) എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.