ജോമോൻ ജേക്കബ്

Jomon Jacob

 1982 ഒക്റ്റോബർ 24 ന്  ജേക്കബിന്റെയും കുഞ്ഞമ്മ ജേക്കബിന്റെയും മകനായി കോട്ടയത്ത് ജനിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 2 പെൺകുട്ടികൾ എന്ന സിനിമയുടെ അസോസിയേറ്റ് പ്രൊഡ്യൂസറായിട്ടാണ് ജോമോൻ സിനിമാരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം ജിയോബേബിയുടെ കുഞ്ഞുദൈവം എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായി. 2020 ൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന ജിയോ ബേബി ചിത്രത്തിന്റെ സഹ നിർമ്മാതാവായി.