സർക്കാസ് സിർക 2020

Released
Sarcas circa 2020
കഥാസന്ദർഭം: 

മിക്കവാറും എല്ലാ സംരംഭങ്ങളിലും പരാജയം നേരിട്ടതിന് ശേഷം, കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കളായ മിസ്റ്റർ എഫും മിസ്റ്റർ ജെയും അടുത്തുള്ള നഗരത്തിലേക്ക് സാഹസിക യാത്ര ആരംഭിക്കുന്നു.ഒരു ജോലി ഏറ്റെടുത്ത് പൂർത്തിയാക്കാൻ അവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒരു ഫോൺകാൾ അപരിചിതനായ ഒരാളിൽ  നിന്ന് മിസ്റ്റർ എഫിന് ലഭിക്കുന്നു . 
ആ ദൗത്യം പൂർത്തിയാകുമ്പോൾ  അവരുടെ ഇപ്പോഴുള്ള  ജീവിതത്തിന് വിരാമമിട്ട് അവർ ഒരു ഭാഗ്യം സമ്പാദിക്കുമെന്ന് ആ അപരിചിതൻ വാഗ്ദാനം ചെയ്യുന്നു. മിസ്റ്റർ എഫിൻ്റെ ജീവിതത്തിലെ തുടർച്ചയായ പരാജയങ്ങൾ,നാം സമസ്യയാൽ ചുറ്റപ്പെട്ട കാലത്താണ് ജീവിക്കുന്നതെന്ന സ്വന്തം തത്ത്വചിന്തയിൽ എത്തിച്ചേരാൻ കാരണമാകുന്നുണ്ട്. സഹായം/ജോലി/പണം വാഗ്ദാനം ചെയ്യുന്നവർ , ചുരുക്കാം പറഞ്ഞാൽ  അധികാരമുള്ള വ്യക്തികൾക്ക് തിരഞ്ഞെടുപ്പുകൾ നടത്താൻ ഉള്ള പ്രിവിലേജ്  ഉണെന്നും എന്നാൽ  സ്വീകരിക്കുന്നവർക്ക് ഒന്നുമില്ല എന്നും അദ്ദേഹം വിശ്വസിക്കുന്നു . വിരോധാഭാസമെന്നു പറയട്ടെ, മിസ്റ്റർ ജെയുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ മിസ്റ്റർ എഫ് സ്വന്തം തത്ത്വചിന്ത മറന്നുപോകുന്നു . ഏജൻസിക്കോ സ്വയംഭരണത്തിനോ ഇടം നൽകാതെ മിസ്റ്റർ എഫ് തൻ്റെ നിരപരാധിയും അനുസരണയുള്ളവനുമായ സുഹൃത്തിനെ (മിസ്റ്റർ ജെ) ഒരു വലിയ കുഴപ്പത്തിലേക്ക് വലിച്ചിഴക്കുന്ന സാഹചര്യം ഉണ്ടാകുന്നു.

സംവിധാനം: 
Runtime: 
110മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 1 April, 2021