പണിതീരാത്ത വീട്
ഭയാശങ്കയും, അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച് നിരുപാധികമായി വിധിക്ക് കീഴടങ്ങി വ്യാമോഹങ്ങളുടെ പണി തീരാത്ത വീടിന്റെ കൽത്തറയിൽ ഒടുങ്ങുന്ന മനുഷ്യജീവിതങ്ങളുടെ കഥ.
Actors & Characters
Actors | Character |
---|---|
ജോസ് | |
റേച്ചൽ | |
ജോസിന്റെ അച്ഛൻ | |
ജോസിന്റെ അമ്മ | |
കുഞ്ഞുമോൾ | |
തങ്കയ്യൻ | |
ഊട്ടിയിലെ വീട്ടുടുമ | |
കുഞ്ഞിക്കണ്ണൻ | |
ലീല | |
റോസി | |
ഹരി | |
റോഷ്നി | |
മൊയ്തീൻ | |
വാസു | |
സരസു | |
വാസുവിന്റെ അച്ഛൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച പിന്നണി ഗായകൻ | 1 972 |
കെ എസ് ആർ മൂർത്തി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 972 |
കെ എസ് സേതുമാധവൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 972 |
പാറപ്പുറത്ത് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കഥ | 1 972 |
കെ എസ് ആർ മൂർത്തി | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 972 |
ബേബി സുമതി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 1 972 |
കഥ സംഗ്രഹം
നാട്ടിൻപുറത്തുകാരനായ ജോസ് (പ്രേംനസീർ) ഊട്ടിയിൽ ഒരു ജോലി ലഭിച്ച്, ഊട്ടിയിലെത്തി ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നു. ഊട്ടിയിൽ അപ്പോൾ സീസൺ അല്ലാത്തത് കൊണ്ട് മൂന്ന് മാസം അവിടെ തുടർന്ന് താമസിക്കാൻ അനുവദിക്കുന്നു. വന്ന ദിവസം രാവിലെ അടുത്തുള്ള തടാകത്തിൽ കുളിക്കാനായി പുറപ്പെടുമ്പോൾ, അവിടെ മീൻപിടിച്ചുകൊണ്ടിരിക്കുന്ന മൊയ്ദീൻ കാക്ക (ബഹദൂർ) ജോസിനെ അതിൽ നിന്നും വിലക്കുന്നു, കാരണം അതൊരു ആൾക്കൊല്ലി തടാകമായത് കൊണ്ട്. കണ്ട നിമിഷം തന്നെ രണ്ടുപേർക്കും നല്ല സൗഹൃദം ഏർപ്പെടുന്നു. ജോസ് നല്ലൊരു കവി കൂടിയാണ്. ജോസിന്റെ അച്ഛൻ (എസ്.പി.പിള്ള) മുഴുക്കുടിയനാണ്. അമ്മയും (ഫിലോമിന), അനിയത്തി കുഞ്ഞുമോളും (ജൂനിയർ ഷീല) അദ്ധ്വാനിച്ചുണ്ടാക്കുന്ന പണവും, ജോസ് അയക്കുന്ന പണവും അച്ഛൻ കുടിച്ചു തീർക്കുന്നു. ചെറ്റക്കുടിലിൽ താമസിക്കുന്ന അവർക്ക് ഒരു വീട് പണിയണം എന്നതാണ് ജോസിന്റെ സ്വപ്നം. പണിത് തുടങ്ങിയ വീടിന്റെ പണി പകുതിയിൽ നിൽക്കുകയാണ്.
സീസൺ തുടങ്ങിയതോടെ ഹോട്ടൽ മുറിയിൽ നിന്നും ഇറക്കിവിടപ്പെടുന്ന ജോസിന് തങ്കയ്യൻ (ഗോവിന്ദൻകുട്ടി) അവിടുത്തെ ഒരു ഭൂവുടമയുടെ (അബ്ബാസ്) ഔട്ട്ഹൌസിൽ താമസിക്കാൻ ഏർപ്പാടാക്കിക്കൊടുക്കുന്നു - ഭൂവുടമ അറിയാതെയും, ഭൂവടമ അദ്ദേഹത്തിന്റെ ബംഗ്ളാവിൽ താമസിക്കാൻ വരുമ്പോൾ ഇങ്ങിനൊരാൾ ഔട്ട്ഹൌസിൽ താമസിക്കുന്നു എന്നറിയാൻ ഇടവരുത്താതെ മറഞ്ഞിരിക്കണം എന്ന താക്കീതോടെയും. ഡ്രൈവറായി ജോലി ചെയ്യുന്ന തങ്കയ്യൻ അവിടുത്തെ ഭൂവടമയ്ക്ക് വേണ്ടപ്പെട്ട ആളാണ് - അയാൾ അവിടെ താമസിക്കാൻ വരുമ്പോഴൊക്കെ അയാൾക്ക് ഉല്ലസിക്കാൻ വേണ്ടതൊക്കെ ഒരുക്കിക്കൊടുക്കുന്നത് തങ്കയ്യനാണ്.
ഭൂവുടമയുടെ ബംഗ്ളാവിന്റെ സൂക്ഷിപ്പുകാരിയാണ് റോസി (അടൂർ പങ്കജം). ബംഗ്ളാവിന്റെ സൂക്ഷിപ്പുകാരിമാത്രമല്ല അവർ, ഭൂവുടമ ബംഗ്ളാവിൽ താമസിക്കാൻ വരുമ്പോഴൊക്കെ അദ്ദേഹത്തെ ഉല്ലസിപ്പിക്കുന്നത് അവളും കൂടിയാണ്. ഭൂവുടമയുടെ ഔദാര്യത്തിലാണ് അവർ ജീവിക്കുന്നത്. റോസിയുടെ ഭർത്താവ് വയസ്സനായ കുഞ്ഞിക്കണ്ണൻ (വീരൻ). മകൾ കുമാരക്കാരി ലീല ("ചെമ്പരത്തി" ശോഭന). ലീല ജോസുമായി വളരെപ്പെട്ടെന്ന് അടുക്കുന്നു. ജോസിൽ അവൾ ഒരു സഹോദരനെ കാണുന്നു. ജോസിന് ചായയും, വെള്ളം ചൂടാക്കി കൊടുക്കുന്നതും ലീലയാണ്.
ഭൂവുടമയ്ക്ക് ലീലയിൽ ഒരു കണ്ണുണ്ട്. അവധിയാഘോഷിക്കാൻ അയാൾ അവിടെ വരുമ്പോഴൊക്കെ റോസിയോട് ലീലയെ അയാൾക്ക് കാഴ്ചവെക്കാൻ നിർബന്ധിക്കുന്നു. ലീല അപ്പോഴൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും. ജോസ് ഔട്ട്ഹൌസിൽ താമസിക്കാൻ വന്നശേഷം ഒരിക്കൽ ഇതുപോലെ ലീല ഭൂവുടമയുടെ പക്കൽ പോകാൻ വിസമ്മതിക്കുമ്പോൾ റോസി ശകാരിക്കുന്നത് കാണുന്ന ജോസ് ലീലയോട് കാര്യം തിരക്കുന്നു. അപ്പോൾ ലീല അയാൾ ദുഷ്ടനാണെന്നും, ഒരിക്കൽ തന്നോട് വളരെ മോശമായ രീതിയിൽ പെരുമാറി എന്നും, അതുകൊണ്ടാണ് അയാളുടെ പക്കൽ പോകാത്തത് എന്നും പറയുന്നു. അതുകേട്ട് ജോസ് വളരെ ദുഃഖിതനാവുന്നു. കുഞ്ഞിക്കണ്ണനും ഈ കാര്യത്തിൽ നിസ്സഹായനാണ്.
ജോസ് പനി ബാധിച്ച് കിടക്കുന്നത് അന്വേഷിക്കാൻ വരുന്ന തങ്കയ്യനോട് ജോസ്, ലീലയെ റോസി എന്തിനാണ് ഭൂവുടമയ്ക്ക് ബലികൊടുക്കാൻ ഇത്ര ശാഠ്യം പിടിക്കുന്നത് എന്ന് ചോദിക്കുമ്പോൾ, തങ്കയ്യൻ ആ സത്യം ജോസിനോട് പറയുന്നു. ലീലയുടെ അമ്മ റോസി അല്ലെന്നും, ആരോ പ്രസവിച്ച് ഉപേക്ഷിച്ചു പോയ കുഞ്ഞിനെ അത് വളർന്ന ശേഷം അവളെ വെച്ച് സമ്പാദ്യം നടത്താം എന്ന് ചിന്തിച്ച് റോസി എടുത്തു വളർത്തിയതാണെന്നും, കുഞ്ഞിക്കണ്ണൻ റോസിയുടെ ഭർത്താവല്ലെന്നും, പേരിനൊരു ഭർത്താവായി കൂടെ കൂട്ടിയതാണെന്നുമുള്ള വസ്തുതകൾ. ഒപ്പം, തന്റെ കുടുംബം വളരെ വലുതാണെന്നും, തനിക്ക് ഏഴു പെൺകുട്ടികളാണെന്നും, അവരെ കരകയറ്റാൻ വേണ്ടിയാണ് താൻ ഈ നീചമായ പണി ചെയ്യുന്നതെന്നും കൂടി പറയുന്നു. കൂടാതെ, ജോസ് ഇതൊന്നും കാര്യമാക്കേണ്ടെന്നും പറഞ്ഞ് തങ്കയ്യൻ പോവുന്നു.
പനി ബാധിച്ച് കിടക്കുന്ന ജോസിന് വേണ്ട ആഹാരവും മറ്റും കൊടുത്ത് പരിചരിക്കുന്നതിനിടയിൽ ലീല ജോസിനോട് ചോദിക്കുന്നു - അണ്ണൻ നാട്ടിൽ പോവുമ്പോൾ എന്നെയും കൊണ്ടുപോവുമോ, അവിടെ ഞാൻ വീട്ടിലെ എല്ലാ ജോലിയും ചെയ്തു ജീവിച്ചോളാം. ജോസ് അതിന് മറുപടിയൊന്നും കൊടുക്കാനാവാതെ വിഷമിച്ചു നിൽക്കുന്നു. റോസിയുടെ നിർബന്ധത്തിൽ നിന്നും ലീലയ്ക്ക് രക്ഷപ്പെടാനാവില്ലെന്ന് മനസ്സിലാക്കിയ ജോസ് അവൾക്ക് ഭൂവുടമയുടെ പിടിയിൽപ്പെടാതെ തൽക്കാലം വഴുതി മാറാനുള്ള ചില സൂത്രങ്ങൾ പറഞ്ഞു കൊടുക്കുന്നു. ലീല അത് പ്രാവർത്തികമാക്കുന്നു.
ഒരു ദിവസം കുതിര സവാരി ചെയ്തുകൊണ്ടിരിക്കെ, അതിൽ നിന്നും നിയന്ത്രണം വിട്ട് ആൾക്കൊല്ലി തടാകത്തിൽ വീഴുന്ന റേച്ചൽ എന്ന സ്കൂൾ അദ്ധ്യാപികയെ ജോസ് തന്റെ ജീവൻ പണയംവെച്ച് രക്ഷിക്കുന്നു. അതിനു നന്ദി പറയാൻ വരുന്ന റേച്ചലുമായി ജോസ് പെട്ടെന്ന് അടുക്കുന്നു. ജോസ് മനസ്സാ റേച്ചലിനെ ആഗ്രഹിക്കാൻ തുടങ്ങുന്നു. റേച്ചലിന്റെ ഔപചാരിത സ്വീകരിച്ച് അവരുടെ വീട്ടിൽ ചെല്ലുമ്പോഴാണറിയുന്നത്, അവർക്ക് റോഷ്നി (ബേബി സുമതി) എന്നു പേരുള്ള ഒരു മകൾ ഉള്ള വിവരം. അച്ഛനില്ലാതെ വളരുന്ന ആ കുഞ്ഞുമായി ജോസ് കൂടുതൽ അടുക്കുന്നു.
കോളേജിൽ പഠിക്കുമ്പോൾ റേച്ചൽ അന്യ മതസ്ഥനായ ഹരി (പ്രേംപ്രകാശ്) എന്ന യുവാവുമായി പ്രണയത്തിലാവുകയും, വിവാഹം കഴിക്കാതെ തന്നെ ഗർഭിണിയാവുകയും ചെയ്യുന്നു. ഹരിയെ വിവാഹം കഴിച്ച് അവിടുന്നും ഒളിച്ചോടാൻ തീരുമാനിക്കുന്ന നേരത്ത് ഹരിയുടെ അച്ഛൻ പോലീസ് മുഖേന ഹരിയെ പിടിച്ചുകൊണ്ടു പോവുകയും, പിന്നീട് അവനെ വിദേശത്തേക്കയക്കുകയും ചെയ്യുന്നു. റേച്ചൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, വിട്ടുപോയ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി വിധവയാണെന്നു നുണ പറഞ്ഞ് ഊട്ടിയിലെ ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നത് വരെയുള്ള കഥ ജോസിനോട് പറയുന്നു. ജോസ് അപ്പോഴും അവൾക്കൊരു ജീവിതം നൽകണം എന്ന തീരുമാനത്തിൽ തന്നെ തുടരുന്നു.
ആയിടയ്ക്ക് ജോസിന്റെ സഹോദരിയിൽ നിന്നും ഒരു കത്ത് വരുന്നു - നാട്ടുകാരുമായുണ്ടായ വഴക്കിൽ അച്ഛന് ക്രൂരമായ മർദ്ദനമേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ഫലമില്ലാതെ അച്ഛൻ അന്ത്യശ്വാസം വലിച്ചതിനെക്കുറിച്ചും, കടങ്ങൾ വീട്ടാൻ കുറച്ച് പണത്തിന്റെ ആവശ്യമുള്ളതിനെക്കുറിച്ചും, അവധി കിട്ടുമെങ്കിൽ നാട്ടിലേക്ക് വന്നു പോവാനും സൂചിപ്പിച്ചുകൊണ്ട്. ആ കത്ത് വായിച്ച് വിഷമിച്ചുകൊണ്ട് നിൽക്കുന്ന ജോസിൽ നിന്നും കത്ത് വാങ്ങി വായിക്കുന്ന റേച്ചൽ ജോസിനെ ആശ്വസിപ്പിക്കുക മാത്രമല്ല, ജോസ് അറിയാതെ ജോസിന്റെ അമ്മയ്ക്ക് കുറച്ച് പണം അയച്ചുകൊടുക്കുകയും ചെയ്യുന്നു. പണം കിട്ടിയതിനെക്കുറിച്ച് അമ്മയുടെ കത്ത് വരുമ്പോഴാണ് ജോസ് ഈ കാര്യം അറിയുന്നത്. ജോസ് ഇതിനെക്കുറിച്ച് റേച്ചലിനോട് അല്പം കുപിതനായി അന്വേഷിക്കുമ്പോൾ ജോസിനെ ഒരു സഹോദരനെപ്പോലെ കരുതിയാണ് താൻ അങ്ങിനെ ചെയ്തതെന്ന് പറയുന്നു. റേച്ചലിനെ അവളറിയാതെ സ്നേഹിക്കുന്ന ജോസ്, അത് കേട്ടതും ആകെ തളരുന്നു.
രണ്ടു മൂന്ന് ദിവസങ്ങൾ ലീലയുടെ പൊടിപോലും കാണാതെ അടുത്ത ദിവസം ലീല ജോസിനെക്കാണുമ്പോൾ ജോസ് അവളോട് കാരണം തിരക്കുന്നു. അതിനവൾ, ജോസ് കാരണമാണ് തന്നെ ഭൂവുടമയെ കാണുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് എന്നും, ഇനി മുതൽ ജോസിനെ കാണാൻ അനുവദിക്കില്ലെന്നും പറഞ്ഞ് അമ്മ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും, ഇന്ന് അവരുടെ കണ്ണ് എങ്ങിനെയോ വെട്ടിച്ചാണ് ജോസിനെ കാണാൻ വന്നതെന്നും പറയുന്നു. അതോടൊപ്പം, ഇത്തവണ ഭൂവുടമ അവധിക്ക് വരുമ്പോൾ അയാൾക്ക് തന്നെ എങ്ങിനെയും കാഴ്ചവെച്ചിരിക്കും എന്ന് അമ്മ തീർത്തു പറഞ്ഞ കാര്യവും പറയുന്നു. അങ്ങനെയൊന്നു സംഭവിക്കുകയാണെങ്കിൽ താൻ ജീവിച്ചിരിക്കില്ല, അതിനു മുൻപ് ആത്മഹത്യ ചെയ്തിരിക്കും എന്ന് പറയുന്ന ലീലയോട് ജോസ് അത്തരം കടുകൈയൊന്നും ചെയ്യരുതെന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|