പ്രേമസൂത്രം

Premasoothram
കഥാസന്ദർഭം: 

 ഒരു പ്രണയഗുരുവിന്റെയും പ്രിയശിഷ്യന്റെയും പ്രണയതന്ത്രങ്ങളുടെ ആവിഷ്‌ക്കാരമാണ് പ്രേമസൂത്രം.

ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രേമസൂത്രം'. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍തന്നെയാണ്. ചെമ്പന്‍വിനോദ്, ധര്‍മ്മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍കരമന, ലിജോമോൾ തുടങ്ങിയവർ അഭിനയിക്കുന്നു