അഞ്ചാരേം ഒന്നും ആറര കുഞ്ചറിയേ ഒന്ന് മാറടാ

Ancharem onnum arara kunchariye onnu mareda

നെടുമുടിവേണു, മനോജ് കെ. ജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കലേഷ്‌നേത്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അഞ്ചരേം ഒന്നും ആറര കുഞ്ചറിയേ ഒന്നു മാറടാ'. സായിഫിലിംസിന്റെ ബാനറില്‍ എസ്സ്.കെ. സ്വാമിനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദിലീപ് അഹമ്മദ് നിര്‍വ്വഹിക്കുന്നു. ഗാനരചന ബി.കെ.ഹരി നാരായണന്‍, സംഗീതം രതീഷ്‌വേഗ. സലിംകുമാര്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, പാഷാണം ഷാജി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ