അതിജീവനം

Athijeevanam
കഥാസന്ദർഭം: 

അതിജീവനം എന്ന സിനിമ അമിത ലാഭത്തിനു വേണ്ടി മണ്ണിനെയും മനുഷ്യനെയും വിഷത്തിൽ മുക്കുന്ന കറുത്ത ശക്തികളെ അനാവരണം ചെയ്യുന്നതാണ്...കുട്ടികളുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. അത്താഴക്കുന്ന് ഗ്രാമത്തില്‍ മാരകമായ രോഗം പടരുകയാണ്. ജനിച്ച് വീഴുന്ന കുട്ടികള്‍ക്കെല്ലാം അംഗവൈകല്യങ്ങള്‍. എല്ലാ കുടുംബ ജീവിതങ്ങളിലും നരക തുല്യമായ അവസ്ഥ. അമിതമായ രാസവള പ്രയോഗം പുറമെ നിന്നും വാങ്ങുന്ന ഭക്ഷണപദാര്‍ത്ഥത്തിലല്ല ആ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ തന്നെ എത്തിനില്‍ക്കുന്നുവെന്ന് ചിലര്‍ തിരിച്ചറിയുന്നു. ഇവിടെയെത്തുന്ന വേണുമാഷും, ആനിയും നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ് അതിജീവനം

റിലീസ് തിയ്യതി: 
Friday, 28 October, 2016

 എസ് വി സജീവന്‍ കഥയും സംവിധാനവും, ചന്ദ്രന്‍ രാമന്തളി തിരക്കഥയും രചിച്ച അതിജീവനം' മങ്കുന്നം ഫിലിംസിന്‍റെ ബാനറില്‍ എം ശങ്കരനാരായണനാണ് സിനിമ നിര്‍മ്മിച്ചത്.

Athijeevanam Official Trailer|Sudheesh|SV Sajeevan