ആട്

Aadu oru bheekara jeeviyaanu malayalam movie
2015
കഥാസന്ദർഭം: 

മലയോര ഗ്രാമത്തിൽ വടംവലി മൽസരം നടത്തുന്ന വിന്നേഴ്സ് ക്ലബ്ബിന്റെ ഉടമസ്ഥനും മാനേജരുമൊക്കെയാണ് ഷാജി പാപ്പൻ. ഷാജി സ്ത്രീ വിരോധിയാണ്‌. നാട്ടിൽ നടക്കുന്ന ഒരു വടംവലി മൽസരത്തിൽ ഷാജി പാപ്പന്റെ വിന്നേഴ്സ് ക്ലബ്ബും പങ്കെടുക്കുന്നു. സമ്മാനമായി 22,222 രൂപയും ഒരു മുട്ടനാടുമാണ് സമ്മാനം. ഈ മൽസരത്തിൽ വിജയിച്ചത് ഷാജി പാപ്പന്റെ ടീമാണ്. സമ്മാനമായി മുട്ടനാനിട് പകരം പെണ്ണാടിനെയാണ് ലഭിക്കുന്നത്. സ്ത്രീ വിരോധിയായ പാപ്പൻ ഈ ആടിനെ കൊല്ലാൻ തീരുമാനിച്ച് പുറപ്പെടുന്നു. യാത്രയ്ക്കിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടെ രസകരമായ ചലച്ചിത്രാവിഷക്കാരമാണ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചലച്ചിത്രം.

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 6 February, 2015

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആട് ഒരു ഭീകരജീവിയാണ്'. മുഴുനീള കോമഡി ചിത്രത്തിൽ പിങ്കി എന്ന ആടാണ് കേന്ദ്രകഥാപാത്രമാകുന്നത്. എൽ ജെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ്‌ ബാബു, സാന്ദ്ര തോമസ്‌ ചേർന്ന്‌ ചിത്രം നിർമ്മിക്കുന്നു.

 

 

4fiZ52yj4b4