ലാൽ ബഹദൂർ ശാസ്ത്രി

Released
Lal Bahadur Sasthri
കഥാസന്ദർഭം: 

കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ശ്രീലാൽ എന്ന സാധാരണക്കാരൻ. പല ജോലികളും ചെയ്തു. ഒന്നും ശരിയായില്ല. സ്ഥിരമായി ഒരു വരുമാനമാർഗ്ഗമില്ല. ജോലിനേടാനായി ഒരു രാഷ്ട്രീയ നേതാവിന്റെ ശുപാർശക്കത്തുമായി കൊച്ചിയിലെത്തുകയാണ് ശ്രീലാൽ.ആ യാത്രയ്ക്കിടയിൽ പരിചയപ്പെട്ടതാണ് ബഹദൂർക്കയെ. എഴുപതിനിടയിലും അൽപ്പം ലഹരിസേവ ബഹദൂർക്കയ്ക്ക് പതിവാണ്. കൊച്ചിയിലെത്തുന്ന ശ്രീലാൽ ബഹദൂർക്കയെ കൂടാതെ ധർമ്മജൻ ശാസ്ത്രിയെയും പരിചയപ്പെടുന്നു. അച്ഛന്റെ ഒരു പ്രശ്നവുമായി പലയിടത്തും കയറി ഇറങ്ങുകയാണ് ധർമ്മജൻ. ശ്രീലാലും,ബഹദൂർക്കയും ,ധർമ്മജനും ഒരേ രേഖയിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. ഇതിനിടയിലുണ്ടാകുന്ന സംഭവങ്ങളാണ് ലാൽ ബഹദൂർ ശാസ്ത്രി എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു,അജു വർഗ്ഗീസ് ,ജയസൂര്യ എന്നിവരാണീ മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താര എന്ന കഥാപാത്രമായി പുതുമുഖം സാന്ദ്ര സൈമണ്‍ അഭിനയിക്കുന്നു. ചിത്രത്തിൽ രണ്‍ജി പണിക്കരും അഭിനയിക്കുന്നുണ്ട്.

തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 21 November, 2014
വെബ്സൈറ്റ്: 
https://www.facebook.com/lalbahadhurshasthri

നർമ്മവും ഉദ്വേഗവുമൊക്കെ കൂട്ടിക്കലർത്തി നവാഗതനായ റെജീഷ് മിഥില സംവിധാനം ചെയ്ത ചിത്രമാണ് ലാൽ ബഹദൂർ ശാസ്ത്രി. ശ്രീലാൽ,ബഹദൂർക്ക,ധർമ്മജൻ ശാസ്ത്രി ഈ മൂന്നുപേരു ലോപിച്ചാണ് ലാൽ ബഹദൂർ ശാസ്ത്രിയായിരിക്കുന്നത്. ചിത്രത്തിൽ നെടുമുടി വേണു,ജയസൂര്യ, അജു വർഗ്ഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.മഴവിൽ മനോരമ ചാനലിലെ മിടുക്കി റിയാലിറ്റി ഷോയിലെ മൽസരാർത്ഥികളിലൊരാളായ സാന്ദ്ര സൈമണാണ് നായിക. റെജീഷ് മിഥില തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്

Lal bahadur sastri movie poster

 

IklLZUuS3Fk