ഓം ശാന്തി ഓശാന
ഗിരിമാധവ(നിവിൻ പോളി)നോടുള്ള പൂജ(നസ്രിയ)യുടെ പ്രണയവും അവനെ പ്രണയിച്ച് സ്വന്തമാക്കാനുള്ള ശ്രമങ്ങളും
അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമ്മിച്ച് നാവാഗതനായ ജുഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം ശാന്തി ഓശാന. നേരത്തിനു ശേഷം നിവിൻ പോളിയും നസ്രിയയും ഒന്നിക്കുന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ,സംവിധായകൻ ലാൽ ജോസ് എന്നിവർ അഥിതി താരങ്ങളായി എത്തുന്നു. അജു വർഗീസ്,വിനയ പ്രസാദ്,മഞ്ജു സതീഷ് എന്നിവരാണ് മറ്റു താരങ്ങൾ.
തലക്കെട്ട്
Actors & Characters
Actors | Character |
---|---|
ഗിരി മാധവൻ | |
പൂജ മാത്യു | |
ഡേവിഡ് കാഞ്ഞാണി | |
മാത്യ് ദേവസ്സി(പൂജയുടെ അപ്പൻ) | |
പൂജയുടെ അമ്മ | |
റേച്ചൽ ആന്റി | |
സുമതി (ഗിരിയുടെ അമ്മ) | |
ഡോ. പ്രസാദ് വർക്കി | |
ടോമിച്ചൻ | |
ജേക്കബ് തരകൻ | |
പോലീസ് കോൺസ്റ്റബിൾ | |
പ്രിൻസിപ്പാൾ | |
ശ്രീലക്ഷ്മി | |
വർക്ക് ഷോപ്പുകാരൻ | |
ശംഭു അണ്ണൻ |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
നായികാ പ്രാധാന്യമുള്ള ചിത്രം
‘നേരം‘ സിനിമയ്ക്ക് ശേഷം നസ്രിയയും നിവിൻ പൊളിയും ഒന്നിക്കുന്ന ചിത്രം
സംവിധായകർ ലാൽജോസ്,വിനീത് ശ്രീനിവാസൻ, എന്നിവർ അഥിതി വേഷം ചെയ്യുന്നു
സംവിധായകൻ രഞ്ജി പണിക്കർ ചിത്രത്തിൽ ഒരു പ്രാധാന വേഷം ചെയ്യുന്നു
നായിക പൂജ(നസ്രിയ) തന്റെ ജീവിതകഥ പറയുന്ന രീതിയിലാണു സിനിമയുടെ തുടക്കം
വർഷങ്ങൾക്ക് മുൻപ് പൂജയുടെ ജനനത്തോടെ കഥ ആരംഭിക്കുന്നു. പൂജയുടെ പപ്പ ഡോ. മാത്യൂ ദേവസ്സ്യ (രഞ്ജിപണിക്കർ) ഭാര്യ ആനിയുടെ പ്രസവത്തിനു ആശുപത്രിയിൽ എത്തിയിരിക്കുകയാണു. ആൺകുഞ്ഞു ജനിക്കുമെന്ന് ഡോ. മാത്യു കരുതിയെങ്കിലും മാത്യു-ആനി ദമ്പതികൾക്ക് ഒരു പെൺകുഞ്ഞാണു ജനിച്ചത്.
പൂജ പത്താം തരത്തിൽ പഠിക്കുമ്പോഴാണു പൂജയുടെ ഒരു കസിന്റെ വിവാഹം നടക്കുന്നത്. കസിനെ പെണ്ണുകാണാൻ വന്ന ചെറുക്കനെ പൂജക്ക് ഇഷ്ടപ്പെടുന്നില്ല മാത്രമല്ല സ്ത്രീധനത്തെക്കുറിച്ച് പറയുന്നതൊക്കെ ഉൾക്കൊള്ളാനും പൂജക്ക് കഴിഞ്ഞില്ല. പൂജയ്ക്ക് വളരെ അടുപ്പമുള്ള ആന്റിയാണൂ റേച്ചൽ(വിനയപ്രസാദ്). റേച്ചൽ ഉണ്ടാക്കുന്ന വൈൻ ആദ്യമായി ടേസ്റ്റ് ചെയ്യുന്നത് പൂജയാണു. അപരിചിതനായ ഒരാളെ വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ ഇഷ്ടപ്പെട്ട് ഒരാളെ വിവാഹം കഴിക്കുന്നതാണെന്ന് റേച്ചലിന്റെ അഭിപ്രായം പൂജയ്ക്ക് ഇഷ്ടപ്പെടുന്നു. സ്ക്കൂളിലെ പല പയ്യന്മാരേയും തനിക്ക് ഇഷ്ടപ്പെടുമോ എന്നന്വേഷിക്കുന്ന പൂജ സ്ക്കൂളിലെ യാർഡ് ലി (ഹരികൃഷ്ണൻ) എന്ന പയ്യനെ കണ്ടെത്തുന്നു. എന്നാൽ വീഗാലാന്റിലേക്കുള്ള സ്ക്കൂൾ ട്രിപ്പിൽ യാർഡ്ലി പ്രേമാഭ്യർത്ഥന നടത്തിയത് പൂജയ്ക്ക് അവനോട് അനിഷ്ടം തോന്നിപ്പിക്കുന്നു.
വീഗാലാന്റിൽ വെച്ചാണു പൂജ അവളുടെ നായകനെ കണ്ടെത്തുന്നത്. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ ഒരു സംഘത്തെ അടിച്ചു വീഴ്ത്തിയ ഗിരി മാധവനെ(നിവിൻ പോളി) പൂജ മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്നു. അടുത്ത ദിവസം ഗിരിയെ ബസ് സ്റ്റോപ്പിൽ വെച്ച് പൂജ കാണുന്നു. ബസ് സ്റ്റോപ്പിലെ പൂവാലന്മാർ ഗിരിയെ കണ്ട് പേടിച്ചോടിയതും പൂജയ്ക്ക് ഗിരിയോടുള്ള ഇഷ്ടം കൂട്ടുന്നു. പൂജാ കൂട്ടുകാരോടും റേച്ചൽ ആന്റിയോടും ഗിരിയെപ്പറ്റി അന്വേഷിക്കുന്നു. എല്ലാവർക്കും ഇഷ്ടമുള്ള ഗിരിയെ പൂജ ഇഷ്ടപെടുന്നു. പൂജയുടെ ഇഷ്ടം മനസ്സിലാക്കുന്ന റേച്ചൽ, ഗിരിയുടെ പിറന്നാൾ ദിവസമാണു ഗിരിയോടുള്ള ഇഷ്ടം വെളിപ്പെടുത്താൻ പറ്റിയ ദിവസമെന്നു പൂജയോട് പറയുന്നു. പൂജ ഗിരിയെ പിന്തുടർന്ന് വിജയമായൊരിടത്ത് എത്തുന്നു. അവിടെ വെച്ച് പൂജ തന്റെ പ്രണയം ഗിരിയോട് പറയുന്നുവെങ്കിലും ഗിരി അത് നിരസിക്കുന്നു കൂടെ കൊച്ചു കുട്ടിയാണെന്നും തുടർന്ന് നന്നായി പഠിക്കാനും ഉപദേശിക്കുന്നു.
അതിൽ വളരെ വിഷമം തോന്നിയ പൂജ തന്റെ എന്റ്രൻസ് എക്സാമിനു ശേഷം മെഡിക്കൽ പഠനത്തിനു വേണ്ടി കോഴിക്കേടേക്ക് പോകുന്നു. പുതിയ അന്തരീക്ഷത്തിലും അവളുടെ ആദ്യപ്രണയം മറക്കാൻ അവൾക്ക് കഴിയുന്നില്ല. എം ബി ബി എസ് പഠനത്തിലെ അവസാന വർഷം അവൾ തന്റെ പ്രൊഫസർ ആയ പ്രസാദ് വർക്കി(വിനീത് ശ്രീനിവാസൻ)യുമായി സൌഹൃദത്തിലാവുന്നു.
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
- 2195 പേർ വായിച്ചു
Contributors | Contribution |
---|---|
പ്രധാന വിവരങ്ങൾ, അഭിനേതാക്കൾ-കഥാപാത്രങ്ങൾ, കഥാസാരം ചേർത്തു |