നക്ഷത്രങ്ങളേ കാവൽ

Released
Nakshathrangale kaval
കഥാസന്ദർഭം: 

ചെറുപ്പത്തിൽ തന്നെ രണ്ടാനച്ഛൻ കാരണം വഴിപിഴച്ച് ധൂർത്തനും, സ്ത്രീലമ്പടനുമായിത്തീരുന്ന നായകൻ.  അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു നായികമാർ - ഒരുവൾ, അവനെ സ്നേഹിച്ചു വിവാഹം കഴിച്ച് അവനെ നേർവഴിക്ക് കൊണ്ടുവരാം എന്നാഗ്രഹിക്കുന്നവൾ.  രണ്ടാമത്തവൾ അവനെ അത്യന്തം വെറുക്കുന്നവൾ.  സാഹചര്യം അവനെ വെറുക്കാനവളെ അവന്റെ ഭാര്യ ആക്കുന്നു.  ഭാര്യയായവൾ അവനുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നുവോ?  നായകൻ തന്റെ തെറ്റുകൾ തിരുത്തി സന്മാർഗ്ഗിയാവുന്നുവോ?  അവനെ ജീവനുതുല്യം സ്നേഹിച്ചവൾക്ക് എന്ത് സംഭവിക്കുന്നു? 

തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 
സഹനിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 29 December, 1978

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ പി പത്മരാജന്റെ നക്ഷത്രങ്ങളേ കാവൽ എന്ന മലയാള നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. പഴകിയ ആചാരങ്ങളും ആശയങ്ങളും കാലത്തിന്റെ ഒഴുക്കിൽ പെട്ട് തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു ഇവിടെ മാറ്റമാണാവശ്യം അതുകൊണ്ട് തന്നെ പുതിയ തലമുറയുടെ പ്രമേയമാണ് ഈ നോവലിലെ പ്രതിപാദ്യം.