പുതുവൽസരാശംസകൾ….
ചേർത്തതു് Kiranz സമയം
സ്വരമുണരും മനസ്സുകളിൽ
ഇതൾ വിരിയും നാദലയം
ഏതൊരാജന്മ ബന്ധമായ്
പൂത്തുനില്ക്കുമീ സൗഹൃദം
ഏതപൂർവ്വ സൌഭാഗ്യമായ്
നമ്മളൊന്നുചേർന്നീവിധം
ഈ വേദിയിൽ കൂട്ടായ്വരും
ഈണങ്ങളായി നേരാം
പുതുവൽസരാശംസകൾ….
പുതുവൽസരാശംസകൾ….
ലോകമെങ്ങുമീകൈവിരൽ
തുമ്പിലേക്കൂടിനുള്ളിലായ്
കോടിവർണ്ണങ്ങൾ കൺകൾ തൻ
മുന്നിൽനീർത്ത കണ്ണാടിയിൽ
തേടുന്നൊരീ നവ വേദിയിൽ, പ്രിയ
മോടിന്നു നാം കൂട്ടായിടാം
പുതുവൽസരാശംസകൾ….
പുതുവൽസരാശംസകൾ….
കാണുമെന്നെങ്കിലും യുഗം
കാത്തിരുന്നിടാമെങ്കിലും
കാത്തുവച്ചിടാമാദിനം
കണ്ണടഞ്ഞുപോകാതെ നാം
ഈ യാത്രയിൽ, ഈ വേളയിൽ, നാ-
മൊത്തുചേർന്നുപാടാം
പുതുവൽസരാശംസകൾ….
പുതുവൽസരാശംസകൾ….
- 1861 പേർ വായിച്ചു
പിന്മൊഴികൾ
Sandhya replied on Permalink
നിശി & ജോ - നാദത്തിന്റെ ആദ്യ സംരഭവും പുതുവത്സര സമ്മാനവും ഇഷ്ടപ്പെട്ടു. ആശംസകള്‍!
pkr_kumar replied on Permalink
പുതു വല്സരത്തില് ഒരു സുന്ദര പുതുവര്‍ഷ ഗാനം പിറന്നു..വളരെ നന്നായിട്ടുണ്ട്..!!!
Baiju T replied on Permalink
ഈ പുതുവര്‍ഷസമ്മാനം വളരെ ഇഷ്ടമായി...വരികളുടെ ഭംഗിയോടൊപ്പം ഹൃദ്യമായ ഈണത്തിന്റ്റേയും, ആലാപനത്തിന്റ്റേയും, ഓര്കസ്ട്രയുടേയും പങ്കും എടുത്തു പറയേണ്ടതാണ്...
"ലോകമെങ്ങുമീകൈവിരല്ത്തുമ്പിലേക്കൂടിനുള്ളിലായ്" --എവിടെയൊക്കെയോ ഇരിക്കുന്ന നമ്മെയെല്ലാം ഒരുമിച്ചു ചേര്‍ക്കുന്ന ആ കൂടിനെ മനോഹരമായി വരികളിലാക്കിയിരിക്കുന്നു.....
എല്ലാവര്ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍......
Harold replied on Permalink
പുതുവത്സരാശംസ്സകള്
Jomy K D replied on Permalink
Orupadu orupadu nallathanu tto....
Nisichettan, Jo & Krishnaraj.... Aasamsakal
Jo replied on Permalink
Thank you everyone :-)
abhilash replied on Permalink
പെട്ടന്ന് തട്ടിക്കൂട്ടിയ ഗാനമാണെന്നൊന്നും ഇത് കേട്ടാല്‍ പറയില്ലാരും! നന്നായിട്ടുണ്ട്.
'ജോ' ഇപ്പോ എന്ത് പാടിയാലും ഇഷ്ടപ്പെടുന്ന പരുവത്തിലായിട്ടുണ്ട് ഞാന്‍... :)
പിന്നെ, നിശിയുടെ വരികളും ഇഷ്ടപ്പെട്ടു.... മ്യൂസിക്കും സിമ്പിള്‍ & നൈസ്...
Congratsss..... :)
തുടരൂ.......
Jo replied on Permalink
Haha... thanks maashe :-)
Uma Vijayan replied on Permalink
Hi Nisi chettan,
This Song is really superb.....!!!
viju replied on Permalink
nannayirikkunnu..nisi and jo...njangal ettu paadunnu..puthuvalsaraashamsakal...
ഗീത replied on Permalink
ഈ പുതുവത്സര സമ്മാനം ഇഷ്ടപ്പെട്ടു. നിശി, ജോ, കൃഷ്ണരാജ് എല്ലാവർക്കും അഭിനന്ദനങ്ങൾ!
‘നാദ’ത്തിലൂടെ ഒരു നാദബ്രഹ്മം സൃഷ്ടിച്ച് അനുവാചകരെ അനുഭൂതിയുടെ സ്വർഗ്ഗത്തിലെത്തിക്കാൻ ശ്രമിക്കുന്ന ഈ സൌഹൃദക്കൂട്ടായ്മക്ക് സർവ്വ മംഗളങ്ങളും നേരുന്നു.
Nisi replied on Permalink
എല്ലാർക്കും ഒത്തിരി ഒത്തിരി നന്ദി… എല്ലാരും ഒന്നാഞ്ഞുപിടിച്ചാൽ ഇത് സ്മൂത്തായി മുന്നോട്ടു കൊണ്ടുപോകാം
N V Krishnan replied on Permalink
Jo....Loved your rendition as always.. Have been a fan of your voice ever since I heard it 2-3 yrs ago..Great lyrics and lovely composition/arrangement - NVK
Jo replied on Permalink
Thank you so much NVK! :-)
prabhamanjeri replied on Permalink
Hi.............Iam prabhamanjeri. Lyrics writer. Iwant your friendship.
jayaram replied on Permalink
ippozhaanu kelkan kazhinjathu....nannayittundu..
SUNIL JOSE S replied on Permalink
superb....
Muneer replied on Permalink
വളരെ നന്നായിരിക്കുന്നു.. പുതുവത്സരാശംസകള്‍