ബാലചന്ദ്ര മേനോൻ
ശിവശങ്കര പിള്ളയുടെയും ലളിതാ ദേവിയുടെയും മകനായി 1954 ൽ ജനിച്ചു. പരവൂരിലും കൊട്ടാരക്കരയിലുമായി സ്കൂൾ ജീവിതം. കൊല്ലം ഫാത്തിമ മാതാ കോളേജിൽ കലാലയ ജീവിതത്തിനു തുടക്കം. അതിനുശേഷം തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ പഠനവും ഭാരതീയ വിദ്യ ഭവന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്നും ജേണലിസത്തിൽ ബിരുദാനന്ത ബിരുദവും പൂർത്തിയാക്കി. സ്കൂൾ കോളേജ് നാടകങ്ങളിൽ അഭിനയത്തിനും സംവിധാനത്തിനും തുടക്കമിട്ടു. കൊല്ലം സുരേഷ് എഴുതിയ “റെഡ് സ്ട്രീറ്റ്” എന്ന നാടകമാണു ആദ്യ പ്രൊഫഷണൽ സ്റ്റേജ്.
സിനിമാ പ്രേമം കടുത്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ ലഭിച്ച ആദ്യ ജോലി കളഞ്ഞ് സിനിമാ റിപ്പോർട്ടർ ആയി. 1978 ൽ “ഉത്രാടരാത്രി” എന്ന ആദ്യ സിനിമ സംവിധാനം ചെയ്തു. ആ ചിത്രത്തിന്റെ വിജയത്തിനു ശേഷം “രാധ എന്ന പെൺകുട്ടി” തുടങ്ങി ഒട്ടനവധി കുടുംബ ചിത്രങ്ങൾ സംവിധാനം ചെയ്ത് പുറത്തിറക്കി. ചിരിയോ ചിരി, കാര്യം നിസ്സാരം തുടങ്ങിയ സിനിമകളിൽ തലയിൽ കെട്ടുള്ള മേനോന്റെ മുഖം കുടുംബ സദസ്സുകളിൽ പ്രിയങ്കരമായി.
മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നടികളായ, ശോഭന, പാർവ്വതി, രേവതി, ലിസി, കാർത്തിക, ഉഷ എന്നിങ്ങനെ ഒരു പാടു പേർ ഇദ്ദേഹം കണ്ടെത്തിയ പുതുമുഖങ്ങൾ ആയിരുന്നു. അതുപോലെ ഇദ്ദേഹത്തിന്റെ മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെ രാജു എന്ന നടനും സിനിമയിലേക്ക് സജീവ സാന്നിദ്ധ്യമായി. ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിൽ ശ്രീവിദ്യയ്ക്ക് ഒപ്പം തന്റെ ആദ്യ സിനിമാ ഗാനം ഇദ്ദേഹം ആലപിച്ചു. കുറുപ്പിന്റെ കണക്കു പുസ്തകത്തിൽ തുടങ്ങി രണ്ടു മൂന്നു ചിത്രങ്ങൾക്ക് സംഗീതം നൽകി. അച്ചുവേട്ടന്റെ വീട് എന്ന സിനിമ മുതൽ അഞ്ചോളം ചിത്രങ്ങളൂടെ എഡിറ്റിംഗ് നിർവഹിച്ചു.
ഒരു പൈങ്കിളി കഥ മുതൽ “വി & വി” എന്ന ബാനറിൽ അഞ്ചോളം സിനിമകൾ നിർമ്മിച്ചിച്ചു. സ്വന്തം സംവിധാനത്തിൽ അല്ലാതെ ആദ്യമായി അഭിനയിച്ചത് 1987ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഋതുഭേദത്തിലാണ്. അതിനുശേഷം ഒട്ടനവധി പ്രമുഖ സംവിധായകരുടെ ഒപ്പം അഭിനയിച്ചു. 1997ൽ സമാന്തരങ്ങൾ എന്ന സ്വന്തം ചിത്രത്തിലൂടെ നല്ല നടനുള്ള ദേശീയ പുരസ്കാരം നേടി. ഒരാൾ തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച കഥാപാത്രത്തിനു ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ ഇങ്ങിനെ ഒരു ഭരത് അവാർഡ് ലഭിച്ചത്. ഇന്ത്യാ ഗവണ്മെന്റിന്റെ പദ്മശ്രീയും ബാലചന്ദ്ര മേനോനെ തേടി എത്തിയിട്ടുണ്ട്.
സിനിമയ്ക്കും അപ്പുറം കൃഷിയിൽ താല്പര്യമുണ്ടായിരുന്ന മേനോൻ, ഒരു നല്ല കർഷകൻ കൂടിയാണ്. കേരളാ സർക്കാരിന്റെ കർഷകശ്രീ അവാർഡ് നേടിയിട്ടുണ്ട്.
1982 ൽ വിവാഹിതനായി. ഭാര്യ വരദ. മക്കൾ അഖിൽ വിനായക്, ഭാവന
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 |
അണിയാത്ത വളകൾ | ബാലചന്ദ്ര മേനോൻ | 1980 |
അമ്മയാണെ സത്യം | ബാലചന്ദ്ര മേനോൻ | 1993 |
ആരാന്റെ മുല്ല കൊച്ചുമുല്ല | ബാലചന്ദ്ര മേനോൻ | 1984 |
ഇത്തിരിനേരം ഒത്തിരി കാര്യം | ബാലചന്ദ്ര മേനോൻ | 1982 |
ഇഷ്ടമാണ് പക്ഷേ | ബാലചന്ദ്ര മേനോൻ | 1980 |
ഉത്രാടരാത്രി | ബാലചന്ദ്ര മേനോൻ | 1978 |
എന്നാലും ശരത് | ബാലചന്ദ്ര മേനോൻ | 2018 |
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | ബാലചന്ദ്ര മേനോൻ | 1985 |
ഏപ്രിൽ 18 | ബാലചന്ദ്ര മേനോൻ | 1984 |
ഏപ്രിൽ 19 | ബാലചന്ദ്ര മേനോൻ | 1996 |
ഒരു പൈങ്കിളിക്കഥ | ബാലചന്ദ്ര മേനോൻ | 1984 |
കണ്ടതും കേട്ടതും | ബാലചന്ദ്ര മേനോൻ | 1988 |
കലിക | ബാലചന്ദ്ര മേനോൻ | 1980 |
കാര്യം നിസ്സാരം | ബാലചന്ദ്ര മേനോൻ | 1983 |
കിലുകിലുക്കം | ബാലചന്ദ്ര മേനോൻ | 1982 |
കുറുപ്പിന്റെ കണക്കുപുസ്തകം | ബാലചന്ദ്ര മേനോൻ | 1990 |
കൃഷ്ണാ ഗോപാൽകൃഷ്ണ | ബാലചന്ദ്ര മേനോൻ | 2002 |
കേൾക്കാത്ത ശബ്ദം | ബാലചന്ദ്ര മേനോൻ | 1982 |
ചിരിയോ ചിരി | ബാലചന്ദ്ര മേനോൻ | 1982 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അച്ചുവേട്ടന്റെ വീട് | വിപിൻ | ബാലചന്ദ്ര മേനോൻ | 1987 |
അമ്മയാണെ സത്യം | ബാലചന്ദ്ര മേനോൻ | 1993 | |
അമ്മുവിന്റെ ആങ്ങളമാർ | ശശി ശങ്കർ | 1996 | |
അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ | വിജി തമ്പി | 1995 | |
ആരാന്റെ മുല്ല കൊച്ചുമുല്ല | അനാഥൻ/പ്രഭാകരൻ | ബാലചന്ദ്ര മേനോൻ | 1984 |
ഇത്തിരിനേരം ഒത്തിരി കാര്യം | ജിജോ | ബാലചന്ദ്ര മേനോൻ | 1982 |
ഇഷ്ടം | അഞ്ജനയുടെ അച്ഛൻ | സിബി മലയിൽ | 2001 |
ഇസബെല്ല | ഉണ്ണികൃഷ്ണ മേനോൻ | മോഹൻ | 1988 |
ഉത്തരാസ്വയംവരം | പ്രകാശന്റെ അച്ഛൻ ശ്രീധരക്കുറുപ്പ് | രമാകാന്ത് സർജു | 2009 |
ഉത്രാടരാത്രി | ബാലചന്ദ്ര മേനോൻ | 1978 | |
ഊഴം | കൃഷ്ണമൂർത്തി | ജീത്തു ജോസഫ് | 2016 |
ഊഹക്കച്ചവടം | അലക്സ് | കെ മധു | 1988 |
ഋതുഭേദം | പ്രതാപ് പോത്തൻ | 1987 | |
എ രഞ്ജിത്ത് സിനിമ | നിഷാന്ത് സാറ്റു | 2023 | |
എന്നാലും ശരത് | ഡോക്ടർ സാം | ബാലചന്ദ്ര മേനോൻ | 2018 |
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | നന്ദകുമാർ | ബാലചന്ദ്ര മേനോൻ | 1985 |
ഏപ്രിൽ 18 | രവികുമാർ | ബാലചന്ദ്ര മേനോൻ | 1984 |
ഏപ്രിൽ 19 | ബാലചന്ദ്ര മേനോൻ | 1996 | |
ഒരു പൈങ്കിളിക്കഥ | ബാലചന്ദ്ര മേനോൻ | 1984 | |
ഒരു മെയ്മാസപ്പുലരിയിൽ | വി ആർ ഗോപിനാഥ് | 1987 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 |
അമ്മയാണെ സത്യം | ബാലചന്ദ്ര മേനോൻ | 1993 |
ആരാന്റെ മുല്ല കൊച്ചുമുല്ല | ബാലചന്ദ്ര മേനോൻ | 1984 |
ഇത്തിരിനേരം ഒത്തിരി കാര്യം | ബാലചന്ദ്ര മേനോൻ | 1982 |
ഇഷ്ടമാണ് പക്ഷേ | ബാലചന്ദ്ര മേനോൻ | 1980 |
ഉത്രാടരാത്രി | ബാലചന്ദ്ര മേനോൻ | 1978 |
എന്നാലും ശരത് | ബാലചന്ദ്ര മേനോൻ | 2018 |
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | ബാലചന്ദ്ര മേനോൻ | 1985 |
ഏപ്രിൽ 18 | ബാലചന്ദ്ര മേനോൻ | 1984 |
ഏപ്രിൽ 19 | ബാലചന്ദ്ര മേനോൻ | 1996 |
ഒരു പൈങ്കിളിക്കഥ | ബാലചന്ദ്ര മേനോൻ | 1984 |
കണ്ടതും കേട്ടതും | ബാലചന്ദ്ര മേനോൻ | 1988 |
കാര്യം നിസ്സാരം | ബാലചന്ദ്ര മേനോൻ | 1983 |
കിലുകിലുക്കം | ബാലചന്ദ്ര മേനോൻ | 1982 |
കുറുപ്പിന്റെ കണക്കുപുസ്തകം | ബാലചന്ദ്ര മേനോൻ | 1990 |
കൃഷ്ണാ ഗോപാൽകൃഷ്ണ | ബാലചന്ദ്ര മേനോൻ | 2002 |
ചിരിയോ ചിരി | ബാലചന്ദ്ര മേനോൻ | 1982 |
ഞങ്ങളുടെ കൊച്ചു ഡോക്ടർ | ബാലചന്ദ്ര മേനോൻ | 1989 |
ഞാൻ സംവിധാനം ചെയ്യും | ബാലചന്ദ്ര മേനോൻ | 2015 |
താരാട്ട് | ബാലചന്ദ്ര മേനോൻ | 1981 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 |
അണിയാത്ത വളകൾ | ബാലചന്ദ്ര മേനോൻ | 1980 |
അമ്മയാണെ സത്യം | ബാലചന്ദ്ര മേനോൻ | 1993 |
ആരാന്റെ മുല്ല കൊച്ചുമുല്ല | ബാലചന്ദ്ര മേനോൻ | 1984 |
ഇത്തിരിനേരം ഒത്തിരി കാര്യം | ബാലചന്ദ്ര മേനോൻ | 1982 |
ഇഷ്ടമാണ് പക്ഷേ | ബാലചന്ദ്ര മേനോൻ | 1980 |
ഉത്രാടരാത്രി | ബാലചന്ദ്ര മേനോൻ | 1978 |
എന്നാലും ശരത് | ബാലചന്ദ്ര മേനോൻ | 2018 |
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | ബാലചന്ദ്ര മേനോൻ | 1985 |
ഏപ്രിൽ 18 | ബാലചന്ദ്ര മേനോൻ | 1984 |
ഏപ്രിൽ 19 | ബാലചന്ദ്ര മേനോൻ | 1996 |
ഒരു പൈങ്കിളിക്കഥ | ബാലചന്ദ്ര മേനോൻ | 1984 |
കണ്ടതും കേട്ടതും | ബാലചന്ദ്ര മേനോൻ | 1988 |
കലിക | ബാലചന്ദ്ര മേനോൻ | 1980 |
കാര്യം നിസ്സാരം | ബാലചന്ദ്ര മേനോൻ | 1983 |
കിലുകിലുക്കം | ബാലചന്ദ്ര മേനോൻ | 1982 |
കുറുപ്പിന്റെ കണക്കുപുസ്തകം | ബാലചന്ദ്ര മേനോൻ | 1990 |
കൃഷ്ണാ ഗോപാൽകൃഷ്ണ | ബാലചന്ദ്ര മേനോൻ | 2002 |
കേൾക്കാത്ത ശബ്ദം | ബാലചന്ദ്ര മേനോൻ | 1982 |
ചിരിയോ ചിരി | ബാലചന്ദ്ര മേനോൻ | 1982 |
സംഭാഷണം എഴുതിയ സിനിമകൾ

ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ആന കൊടുത്താലും കിളിയേ | ഒരു പൈങ്കിളിക്കഥ | ബിച്ചു തിരുമല | എ ടി ഉമ്മർ | 1984 | |
കാറ്റിനും താളം | ഞങ്ങളുടെ കൊച്ചു ഡോക്ടർ | എസ് രമേശൻ നായർ | ദർശൻ രാമൻ | 1989 | |
കൊച്ചു ചക്കരച്ചി പെറ്റു | എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | ഒ എൻ വി കുറുപ്പ് | കണ്ണൂർ രാജൻ | 1985 | |
പൈങ്കിളിയേ പെൺകിളിയേ | ഒരു പൈങ്കിളിക്കഥ | ബിച്ചു തിരുമല | എ ടി ഉമ്മർ | 1984 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 |
കുറുപ്പിന്റെ കണക്കുപുസ്തകം | ബാലചന്ദ്ര മേനോൻ | 1990 |
കൃഷ്ണാ ഗോപാൽകൃഷ്ണ | ബാലചന്ദ്ര മേനോൻ | 2002 |
ഞങ്ങളുടെ കൊച്ചു ഡോക്ടർ | ബാലചന്ദ്ര മേനോൻ | 1989 |
സംഗീതം
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ഇഷ്ടമാണ് പക്ഷേ | ബാലചന്ദ്ര മേനോൻ | 1980 | രതീഷ് |
Edit History of ബാലചന്ദ്ര മേനോൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
4 Feb 2015 - 23:58 | Neeli | |
13 Jun 2013 - 17:46 | Dileep Viswanathan | |
26 Feb 2009 - 23:32 | tester |
- മുൻപത്തേതു്
- 2 of 2