മഴനീർത്തുള്ളികൾ-കോര പാടിയത്


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 
Lyrics Genre: 
Mazhaneerthullikal-Korah

മഴനീർത്തുള്ളികൾ എന്ന പാട്ട് കോര പാടിയപ്പോൾ..

മഴനീർത്തുള്ളികൾ നിൻ

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
നീയെന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

രാമേഘം പോൽ വിൺ‌താരം പോൽ
നീയെന്തേയകലേ നിൽ‌പ്പൂ
കാതരേ നിൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോർത്തുഞാൻ

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

തൂമഞ്ഞിലെ വെയിൽനാളം പോൽ
നിൻ‌കണ്ണിലെൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോർത്തു ഞാൻ

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
നീയെന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർത്തുള്ളികൾ .. നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും