അഴലിന്റെ ആഴങ്ങളില്‍ ..
ചേർത്തതു് Anju Pulakkat സമയം
ആ...ആ...ആ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള് ജീവനെ പൊതിഞ്ഞു ,
ചിതല് പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
(അഴലിന്റെ ആഴങ്ങളിൽ ... )
പിന്നോട്ടു നോക്കാതെ പോകുന്നു നീ....
മറയുന്നു ജീവന്റെ പിറയായ നീ....
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ....
ഇനിയെന്റെ ഉൾപ്പൂവില് മിഴിനീരു നീ....
എന്തിനു വിതുമ്പലായ് ചേരുന്നു നീ...
പോകൂ വിഷാദരാവേ....
എന്‍ നിദ്രയെ, പുണരാതെ.... നീ....
(അഴലിന്റെ ആഴങ്ങളിൽ ... )
ആ...ആ....ആ....
പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ, എരിവേനലിൽ..
അത്തറായ് നീ പെയ്യും നാൾ ദൂരെയായ്...
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
പൊന്‍കൊലുസ്സു കൊഞ്ചുമാ, നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ.....
നീ .. എങ്ങോ .. പോയ്....... .
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള് ജീവനെ പൊതിഞ്ഞു ,
ചിതല് പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
- 5848 പേർ വായിച്ചു
പിന്മൊഴികൾ
Nisi replied on Permalink
മൊഴികളും മൌനങ്ങളും എന്ന ഗാനത്തിലൂടെ ഒറിജിനലിനേക്കാൾ മികച്ചതായി ഗാനം പാടി വിസ്മയിപ്പിച്ച കിരണിന്റെ അടുത്ത കവർ വേർഷൻ.... ഏവരും ഗാനം കേട്ട് അഭിപ്രായങ്ങൾ അറിയിക്കാൻ താൽപ്പര്യപ്പെടുന്നു....
Kiranz replied on Permalink
പാട്ടു തീർന്ന് കഴിയുമ്പോൾ എം3ഡിബി ഇത് ലൂപ്പിലിട്ട് കേൾപ്പിക്കും..പക്ഷേ ഓഫ് ചെയ്യാൻ തോന്നുന്നില്ല..:)
anilkumarkarimb... replied on Permalink
ഫന്റാസ്റ്റിക്ക് ബഡീ..!!!!
സൂപ്പർ... സൂപ്പർ... സൂപ്പർ!!!
കൊച്ചുമുതലാളി
Sandhya replied on Permalink
കിരണിന്റെ ഫാനായി, നിർത്താതെ കേട്ടുകോണ്ടിരിക്കാൻ തോന്നുന്ന ആലാപനം !
nivi replied on Permalink
no words !!
Superrrrrrrrrrrrrb !
Thahseen replied on Permalink
അങ്ങനെ ആദ്യമായി .. ഇവിടെ ഒരു പാട്ടുകാരനെ ഞാൻ കേള്‍ക്കുന്നു !
മാഷാ അല്ലാഹ് ! ഇങ്ങനെയാണ് പാട്ട് പാടേണ്ടത് !
കൂടുതൽ എന്ത് പറയാൻ !
Manikandan replied on Permalink
അഭിനന്ദനങ്ങൾ കിരൺ. നന്നായി പാടിയിരിക്കുന്നു.
Soumya Radhakrishnan replied on Permalink
Beautiful!
Akhil K Nair replied on Permalink
super.good voice