പഴയൊരു രജനി തൻ കഥയോർക്കുന്നു-ഓഡിയോ

Pazhayoru rajanithan - Audio

മണിച്ചിത്രത്താഴെന്ന ചിത്രത്തിലെ പ്രസിദ്ധമായ ഗാനം "പഴം തമിഴ് പാട്ട് " സംഗീത സംവിധായകനായ എം ജി രാധാകൃഷ്ണന്റെ അടുക്കൽ നിന്ന്  ആദ്യം പഠിച്ചെടുത്ത് പാടി  യേശുദാസിന്റെ കയ്യിൽ ട്രാക്കായി കൊടുത്തത് പ്രദീപ് സോമസുന്ദരമാണ്. അത്തരം അനേകം ഹിറ്റ് ഗാനങ്ങളുടെ കഥപറയാനുള്ള, ഇന്ത്യയിലെ ആദ്യത്തെ സംഗീതഷോയായ "മേരി ആവാസ് സുനോയിൽ" ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  ഈ ഗായകന്റെ സംഗീതജീവിതത്തിനേപ്പറ്റി  കൂടുതൽ വിശദമായി മാതൃഭൂമി ഇവിടെ എഴുതിയിട്ടുണ്ട്. പ്രദീപ് സോമസുന്ദരത്തിന്റെ പൂർണ്ണമായ എം3ഡിബി പ്രൊഫൈൽ ഇവിടെ. സൈബർ മുറ്റത്ത് എക്കാലവും സംഗീതസുഗന്ധം പരത്തുന്ന പ്രദീപിന്റെ വിശദമായ വിക്കിപ്പീഡിയ പേജും കാണാവുന്നതാണ്. ഏറെക്കാലത്തിനു ശേഷം മറ്റൊരു മനോഹരഗാനവുമായി പ്രദീപെത്തുന്നു.

Song: Pazhayoru Rajanithan | പഴയൊരു രജനി തൻ
Film: Naayika (2011) | നായിക
Original Singer: Dr. K.J Yesudas | കെ ജെ യേശുദാസ്
Music: M.K Arjunan | എം കെ അർജ്ജുനൻ
Lyrics: Sreekumaran Thampi | ശ്രീകുമാരൻ തമ്പി

പഴയൊരു രജനി തന്‍

പഴയൊരു രജനി തന്‍ കഥയോര്‍ക്കുന്നു
പാടിയ പാട്ടിന്‍ ശ്രുതിയോര്‍ക്കുന്നു (2)
അവളെന്‍ മടിയില്‍ കിടന്നിരുന്നു
അടിമുടി തരിച്ചൊരു മണിവീണ പോലെ
അവളെന്‍ മടിയില്‍ കിടന്നിരുന്നു (പഴയൊരു)

പതിനാലാം ചന്ദ്രികയായിരുന്നു
പ്രാസാദം പനിനീരില്‍ കുളിച്ചിരുന്നു.. ആ ... ആ ...(2)
കളഭത്തിന്‍ മണമുള്ള കാറ്റ് വന്നു
കണ്മണി തന്‍ മാറില്‍ മദം പകര്‍ന്നു
ശരിയും തെറ്റും ഞാന്‍ മറന്നു (പഴയൊരു )

പൂങ്കാവില്‍ നിറമാലയായിരുന്നു
ഇരവാകെ കളിത്താളം ഒഴുകിവന്നു (2)
പലപല കരമുദ്രയോര്‍മ്മവന്നു
പരിഭവിച്ചോമനയൊതുങ്ങി നിന്നു
ശരിയും തെറ്റും ഞാനറിഞ്ഞു (പഴയൊരു )

Film/album: