ഹരിതമനോഹരമീ - നാദം
ചേർത്തതു് m3db സമയം
ഹരിത മനോഹരമീ നാട്
ചരിതമെഴുതുമീ പൂനാട്
മലയാളത്തിൻ തനിമ
തികഞ്ഞ നന്മയുള്ള നാട്
മാമലകള്‍ പൂവൊലി പാടും
പൊന്നണിഞ്ഞ നാട്
(ഹരിത മനോഹരമീ )
ശബരിഗിരിയും പരുമലയും
പെരുമ ഉണര്‍ത്തും ഒരു മകളായ്
പമ്പയാറിന് കുളിരലകള്‍
തഴുകി വരുന്നൊരു പുങ്കാറ്റും
കടമ്മനിട്ടക്കാവിന്റെ നെഞ്ചില്‍ നിന്നും പടയണിയും
ആറന്മുള വാൽക്കണ്ണാടി തിരയിളകി വള്ളംകളിയും
ഓ തിത്തിതാരോ തിത്തിത്തൈ
തിത്തെയ് തക തെയ്തെയ് തോം
പത്തംതിട്ടതന് മഹിമ പാടി
ആടാം കൂട്ടരേ തൈയ് തൈയ്
മാരാമണ്‍ സമ്മേളനത്തിന്
അലയൊലിയും ഉണര്‍ത്തി തെയ് തെയ്
ജാതിമത ഭേദമില്ലാതിവിടെ മര്‍ത്ത്യര്‍ തുല്യരല്ലോ
നാട്ടുനന്മകള് ചൊല്ലിയാടും പഴം പാട്ടിൻ ഈണമുണ്ടേ
കാട്ടു ചോലകള്‍ താലമേകും സ്നേഹധാരകള് നാട് നീളെ
കീര്ത്തിയേകും നാടിനെന്നും മംഗളം പാടീടട്ടെ
(ഹരിത മനോഹരമീ നാട് )
- 876 പേർ വായിച്ചു
പിന്മൊഴികൾ
രാഹുല്‍ സോമന് replied on Permalink
Good song. I loved the tune of the charanam more than the rest of the part. "കാട്ടു ചോലകള്‍ താലമേകും സ്നേഹധാരകള് നാട് നീളെ" there is a spelling mistake in "താലമേകും"
Umakeralam1 replied on Permalink
poli sirinte music adipoli...varikal manoharam..aalaapanam...nannayirikkunnu....abhinandanagal....!!
miaravind replied on Permalink
Kollam..mashe....entharanna eth,nammale thiruthorathe kurichum onne ezhuthanam......
danildk replied on Permalink
santhoshamayi polyetta santhoshamaayi angane polychettante oru paattu nadathil
nalla sangeetham.varikal athimanoharam.aashamsakal.....
pkr_kumar replied on Permalink
kollaam nannaayittundu mashe...
Kiranz replied on Permalink
നന്നായിരിക്കുന്നു.പ്രത്യേകിച്ചും ഒരോ മൂഡുകളിലേക്കുള്ള മാറ്റം..മാർഗ്ഗം കളിയുടെ ട്യൂണിലുള്ള ഭാഗമാണ് ..ഏറ്റവും ഇഷ്ടമായത്..വർഗ്ഗീയവാദിയായത് കൊണ്ടാവാം :)
ഷിബു മാത്യു ഈശോ replied on Permalink
പത്തനംതിട്ടക്കാര്‍ക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നു..
എന്നാലും പാട്ടില്‍ അച്ചന്കോവിലാറിനെക്കുറിച്ച് പറഞ്ഞില്ലല്ലോ.... പിണങ്ങി ഞാന്‍.. അടുത്ത പ്രാവിശ്യം അച്ചന്കോവിലാറിനെ പറഞ്ഞാല്‍ മതി
ഗീത replied on Permalink
ഒന്നാംതരം പാട്ട്.
ലിറിക്സ് ചേർത്തിരിക്കുന്നതിൽ അവിടവിടെ ചില സംശയങ്ങൾ.
ശബരിഗിരിയും പരുമലയും
പെരുമ ഉണര്‍ത്തും ഒരു മകളായ്
ഇതിൽ അവസാനത്തെ വാക്ക് ‘ഒരുമകൾ’ എന്നല്ലേ ഉദ്ദേശിക്കുന്നത്? ‘ഒരു’ കഴിഞ്ഞ് ഒരു സ്പേസ് വന്നപ്പോൾ അർത്ഥം മാറുന്നു.
കാട്ടു ചോലകള്‍ താലമേകും സ്നേഹധാരകള് നാട് നീളെ...
താളമേകും എന്നു കേൾക്കുന്നതായാണ് തോന്നിയത്.
പിന്നെ പത്തംതിട്ട, പുങ്കാറ്റ് എന്നീ ചെറിയ തെറ്റുകൾ.
Manikandan replied on Permalink
നന്നായിരിയ്ക്കുന്നു. പ്രത്യേകിച്ചും പല വിഭാഗങ്ങളെ സൂചിപ്പിക്കുന്ന വിവിധ ഈണവും വഞ്ചിപ്പാട്ടും മാർഗ്ഗം കളിയും എല്ലാം നന്നായി. രണ്ടു സുഹൃത്തുക്കളുടെ സംഗമം നല്ലൊരു ഗാനം നൽകിയിരിക്കുന്നു. ആലാപനവും നന്നായിട്ടുണ്ട്.
Nisi replied on Permalink
പാട്ട് നന്നായിരിക്കുന്നു. ഒരു നല്ല നാടൻ പാട്ടിന്റെ ഫീൽ അനുഭവിച്ചു. പിന്നെ ഈശോ പറഞ്ഞതുപോലെ അച്ചങ്കോവിലാറില്ലാതെ എന്തോന്ന് പത്തനംതിട്ട? മണിമലയാറും കണ്ടില്ല:) മിക്സിങ്ങ് ചെറിയ പ്രശ്നങ്ങൾ തോന്നി. മെയിൽ റൈറ്റും ഫീമെയിൽ ലെഫ്റ്റും ഇടുന്നതിലും നല്ലത് രണ്ടും മിക്സ് ചെയ്തിടുന്നതായിരുന്നു. ഇതിപ്പോൾ ഫീമെയിൽ ശബ്ദം കൂടിയും മെയിൽ ശബ്ദം കുറഞ്ഞും രണ്ടു ചെവികളിൽ കൂടി കേൾക്കുമ്പോൾ എന്തോ അസ്വസ്ഥത തോന്നുന്നു. അങ്ങനെ രണ്ടു സിനിമാക്കാർ നാദത്തിലേക്കെത്തി... സ്വാഗത് സ്വാഗത്..:)
ഗീതച്ചേച്ചി പറഞ്ഞത് ശരിയാണ്. അത് അക്ഷരത്തെറ്റാണ്. ബന്ധപ്പെട്ടവർ തിരുത്തുന്നതാണ്.
Thahseen replied on Permalink
പോളി ചേട്ടാ .. നമസ്കാരംനിശി പറഞ്ഞത് പോലെ പാട്ട് തുടങ്ങിയപ്പോള്‍ എന്തോ ഒരു "ഇത്" തോന്നിപിന്നെ സൂക്ഷിച്ചു കേട്ടപ്പോള്‍ Male / Female - വോയിസ് ന്റെ പിറകില്‍ .. ചെറിയ അലകള്‍ പോലെ കോറസ് കേട്ടു..വളരെ നന്നായിട്ടുണ്ട് .. തബല / percussion - വളരെ powerful ആയി തോന്നി ..Mohan Veena - interludes ഉം അത്യുഗ്രന്‍ !