പാതിരാക്കിളി വരൂ - അരുൺ ചാന്ദ്

പാതിരാക്കാറ്റു വന്നു

പാതിരാക്കാറ്റു വന്നു
കരളിതളിൽ കുളിരുമായ്
ഒരു പിടി തേൻമലരുമായ്
കൊഞ്ചിക്കൊഞ്ചി പിന്നെ കൊഞ്ചി
തുള്ളി തുള്ളി ഉള്ളം തുള്ളി
ചിത്തിരരാവിൽ പൊൻമുത്തുമണിത്തേരിൽ
എത്തുമെൻ ജീവനെപ്പോലെ
(പാതിരാക്കാറ്റു...)

മാനത്തു നിൽക്കുന്ന പൈങ്കിളിപ്പെണ്ണേ
നിന്റെ നിലവിളക്കിൽ കത്തി എരിയുന്നതെന്തു തിരി (2)
അതു പൊൻതിരിയോ പൂത്തിരിയോ
മാലാഖമാരുടെ പുഞ്ചിരിയോ
നിന്റെ കാമുകൻ തന്റെ കടമിഴിയോ
(പാതിരാക്കാറ്റു...)

നാളെയാ ശർക്കര പന്തലിനുള്ളിൽ
നാഥൻ അണഞ്ഞിടുമ്പോൾ
നാണിച്ചിരിക്കും ഞാൻ മൗനമായി (2)
അതു മൗനമാണോ നാണമാണോ
പൂത്തുലയുന്നൊരു മോഹമാണോ
പിന്നെ മോഹം വളർത്തുന്ന ദാഹമാണോ
(പാതിരാക്കാറ്റു...)