പള്ളിയരമന വെള്ളിയരമന - ജിജ സുബ്രമണ്യൻ

പള്ളിയരമന വെള്ളിയരമനയിൽ

ആ..... 

പള്ളിയരമന വെള്ളിയരമനയില്‍ 
പൊന്നു കൊണ്ടൊരാള്‍ രൂപം
ചിത്രമണിയറ മുത്തുമണിയറയില്‍ 
ശില്പി തീര്‍ത്തൊരാള്‍ രൂപം - സ്വപ്ന
ശില്പി തീര്‍ത്തൊരാള്‍ രൂപം
(പള്ളിയരമന.. )

ഞാനതിന്റെ നീലക്കണ്ണുകളില്‍ കണ്ടു
ദാഹമായ ദാഹങ്ങള്‍ 
ആ ദാഹം ആ രൂപം ആ നോട്ടം
ആപാദചൂഡം ചാര്‍ത്തിച്ചു - എന്നെ
നാണമെന്നൊരാഭരണം
ആഹഹാ ആഹഹാ...ആ 
(പള്ളിയരമന.. )

ഞാനതിന്റെ മന്ദസ്മേരത്തില്‍ കണ്ടൂ
മോഹമായ മോഹങ്ങള്‍
ആ മോഹം ആ സ്നേഹം ആ മൌനം
ആത്മാവിനുള്ളില്‍ പകരുന്നൂ - ഇന്നും
പ്രേമമെന്ന തിരുമധുരം 
ആഹഹാ ആഹഹാ...ആ 
(പള്ളിയരമന.. )

Film/album: