സുഖമോ ദേവീ - സണ്ണി ജോർജ്ജ്

സുഖമോ ദേവീ

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ സുഖമോ...(2)

നിൻകഴൽ തൊടും മൺ‌തരികളും
മംഗലനീലാകാശവും (2)
കുശലം ചോദിപ്പൂ നെറുകിൽ തഴുകീ (2)
കുളിർ‌പകരും പനിനീർക്കാറ്റും (2)
(സുഖമോ ദേവി)

അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും (2)
അഴകിൽ കോതിയ മുടിയിൽ തിരുകീ (2)
കളമൊഴികൾ കുശലം ചൊല്ലും (2)
(സുഖമോ ദേവി)

പല്ലവിയിൽ ഏറ്റവും കുറച്ചു വാക്കുകൾ

"സുഖമോ ദേവി" എന്ന സിനിമയിലെ ശ്രീ ഒ എൻ വി രചനയും രവീന്ദ്രൻ സംഗീതവും നിർവ്വഹിച്ച "സുഖമോ ദേവി"എന്ന് തുടങ്ങുന്ന ഈ ഗാനമാണ് പല്ലവിയിൽ ഏറ്റവും കുറച്ചു വാക്കുകൾഉപയോഗിച്ച് രചിച്ച മലയാള ഗാനമെന്ന് കണക്കാക്കപ്പെടുന്നു. ഒന്ന് രണ്ട് വാക്കുകൾ കൊണ്ട് മാത്രം ഒരു പാട്ടിന്റെ പല്ലവി ട്യൂൺ ചെയ്യാമോ എന്ന വെല്ലുവിളി സ്വീകരിച്ചാണ് രവീന്ദ്രൻ ഇത് ഇങ്ങനെ ചിട്ടപ്പെടുത്താൻ കാരണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പാലക്കാട് അമൃതശാസ്ത്രികളുടെ ലവണാസുരവധത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ് "സുഖമോ ദേവി" എന്ന പ്രയോഗം.
ചേർത്തതു്: Neeli