കൃഷ്ണചന്ദ്രൻ
സ്വദേശം മലപ്പുറം ജില്ലയിലെ നിലമ്പൂർ. 1974 ൽ ഇറങ്ങിയ രതിനിർവേദം സിനിമയിലെ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണചന്ദ്രൻ മലയാള ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. അച്ഛന് നാരായണരാജ കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്നു. നിലമ്പൂര്‍ കോവിലകത്തെ നളിനിരാജയാണ് അമ്മ. നിലമ്പൂര്‍ ഗവണ്മെന്റ് മാനവേദന് ഹൈസ്കൂളിലായിരുന്നു പത്താംക്ളാസ് വരെ പഠനം. ചിറ്റൂർ കോളേജിൽ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ഹോൾഡർ. മദ്രാസില്‍ എം. എ. മ്യൂസിക്കിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1981-ൽ മണിയൻപിള്ള അഥവാ മണിയൻപിള്ളയിലെ അരുതേ അരുതേ എന്നെ തല്ലരുതേ എന്ന ഗാനം പാടി പിന്നണിഗായകന്‍ ആയി. ഐ വി ശശിയുടെ 'ഈ നാട്' എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായി. ശക്തി, ഉണരൂ, യുവജനോത്സവം, ബെൽറ്റ് മത്തായി, സന്ധ്യക്കെന്തിനു സിന്ദൂരം അങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു.
1994 ൽ കാബൂളിവാലയിൽ വിനീതിനും 1997 ൽ അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനും വേണ്ടി ഡബ് ചെയ്തതിനു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഗായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ കൂടാതെ അമൃത ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയാണിപ്പോൾ കൃഷ്ണചന്ദ്രൻ.
സിനിമ രംഗത്ത് സജീവമായ അഭിനേത്രി വനിതയാണ് ഭാര്യ. മകൾ അമൃതവർഷിണി.
ഫേസ്ബുക്ക് പ്രൊഫൈൽ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സന്ധ്യക്കെന്തിനു സിന്ദൂരം | അമ്പിളിയുടെ മകൻ | പി ജി വിശ്വംഭരൻ | 1984 |
ശക്തി (1980) | അന്ധഗായകൻ | വിജയാനന്ദ് | 1980 |
വെഡ്ഡിംഗ് ഗിഫ്റ്റ് | പത്മേന്ദ്ര പ്രസാദ് | 2014 | |
വിളിച്ചു വിളി കേട്ടു | സുരേഷ് | ശ്രീകുമാരൻ തമ്പി | 1985 |
വിധിച്ചതും കൊതിച്ചതും | ലാലു | ടി എസ് മോഹൻ | 1982 |
വാക്ക് | സുജിത് എസ് നായർ | 2019 | |
ലൗലി | എൻ ശങ്കരൻ നായർ | 1979 | |
ലില്ലിപ്പൂക്കൾ | ടി എസ് മോഹൻ | 1979 | |
ലജ്ജാവതി | ജി പ്രേംകുമാർ | 1979 | |
റോക്ക്സ്റ്റാർ | വി കെ പ്രകാശ് | 2015 | |
രാപ്പാടികളുടെ ഗാഥ | കെ ജി ജോർജ്ജ് | 1978 | |
രാത്രികൾ നിനക്കു വേണ്ടി | അലക്സ് | 1979 | |
രതിനിർവേദം | പപ്പു | ഭരതൻ | 1978 |
യുവജനോത്സവം | ഓമനക്കുട്ടൻ | ശ്രീകുമാരൻ തമ്പി | 1986 |
ബെൽറ്റ് മത്തായി | കാദറുകുട്ടി | ടി എസ് മോഹൻ | 1983 |
നാം | ശ്രീധരൻ വാരിയർ | ജോഷി തോമസ് പള്ളിക്കൽ | 2018 |
ദീപാരാധന | വിജയാനന്ദ് | 1983 | |
ചിലപ്പോൾ പെൺകുട്ടി | പ്രസാദ് നൂറനാട് | 2019 | |
കൗമാരപ്രായം | കെ എസ് ഗോപാലകൃഷ്ണൻ | 1979 | |
കിണർ | എം എ നിഷാദ് | 2018 |
ആലപിച്ച ഗാനങ്ങൾ
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 | |
സർഗം | ടി ഹരിഹരൻ | 1992 | വിനീത് |
സ്ത്രീയ്ക്കു വേണ്ടി സ്ത്രീ | പ്രേം | 1990 | |
സൂര്യഗായത്രി | എസ് അനിൽ | 1992 | അനു ആനന്ദ് |
സമ്മർ പാലസ് | എം കെ മുരളീധരൻ | 2000 | |
വൈശാലി | ഭരതൻ | 1988 | സഞ്ജയ് |
വാഴുന്നോർ | ജോഷി | 1999 | |
വാചാലം | ബിജു വർക്കി | 1997 | |
വധു ഡോക്ടറാണ് | കെ കെ ഹരിദാസ് | 1994 | |
ലൈഫ് ഈസ് ബ്യൂട്ടിഫുൾ | ഫാസിൽ | 2000 | അരുൺ |
ലാളനം | ചന്ദ്രശേഖരൻ | 1996 | |
ലയനം | തുളസീദാസ് | 1989 | |
മൂന്നാംപക്കം | പി പത്മരാജൻ | 1988 | |
മാഫിയ | ഷാജി കൈലാസ് | 1993 | വിക്രം |
മഹായാനം | ജോഷി | 1989 | വിനീത് |
മയൂരനൃത്തം | വിജയകൃഷ്ണൻ | 1996 | |
ഫോർട്ട്കൊച്ചി | ബെന്നി പി തോമസ് | 2001 | |
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ | താഹ | 1997 | |
പ്രണയമണിത്തൂവൽ | തുളസീദാസ് | 2002 | |
പെരുന്തച്ചൻ | അജയൻ | 1990 | പ്രശാന്ത് |
Edit History of കൃഷ്ണചന്ദ്രൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
2 Sep 2022 - 22:09 | Achinthya | |
20 Feb 2022 - 21:41 | Achinthya | |
16 Jun 2021 - 22:59 | nithingopal33 | |
16 Jun 2021 - 21:31 | nithingopal33 | |
6 Jan 2021 - 19:37 | shyamapradeep | |
28 Dec 2020 - 14:44 | Ashiakrish | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. ചെറിയ തിരുത്തലുകൾ വരുത്തി. |
14 Nov 2017 - 12:53 | Neeli | |
3 Sep 2014 - 22:39 | Dileep Viswanathan | Minor Corrections. |
1 Sep 2014 - 20:30 | Neeli | |
1 Sep 2014 - 20:27 | Neeli |
- 1 of 2
- അടുത്തതു് ›