അപർണ്ണ ദാസ്

Aparna Das

1995 സെപ്റ്റംബർ 10 ന്  കൃഷ്ണദാസിന്റെയും പ്രസീദ ദാസിന്റെയും മകളായി പാലക്കാട് ജില്ലയിലെ നെന്മാറയിൽ ജനിച്ചു. പാലക്കാട് ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലായിരുന്നു എട്ടാംക്ലാസ് വരെയുള്ള വിദ്യാഭ്യാസം. അച്ഛന് ജോലി ഒമാനിലായിരുന്നതിനാൽ അവർ കുടുംബസമേതം ഒമാനിലേയ്ക്ക് താമസം മാറ്റി. പിന്നീട് പന്ത്രണ്ടാംക്ലാസ് വരെയുള്ള അപർണ്ണയുടെ പഠനം ഒമാൻ ദർസായിറ്റിലെ ഇന്ത്യൻ സ്ക്കൂളിലായിരുന്നു. അതിനുശേഷം കോയമ്പത്തൂർ ശ്രീകൃഷ്ണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ബിബിഎയും ബ്രില്യൻസ് എജുക്കേഷനിൽ നിന്നും എംബിഎയും പൂർത്തിയാക്കി.

 സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് അപർണ്ണ ദാസ് ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന് അപർണ്ണ അയച്ചുകൊടുത്ത ഓഡിഷൻ ടേപ്പ് കണ്ടിട്ടാണ് സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്തത്. അതിനുശേഷം മനോഹരംപ്രിയൻ ഓട്ടത്തിലാണ് എന്നീ മലയാള ചിത്രങ്ങളിലും വിജയ് നായകനായ ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.

വിലാസം -  Aparna Das
Krishna Leela
Ak nagar 
Nemmara 
Pin- 678508
Palakkad.

Gmail