റിയാസ് നർമ്മകല

Riyaz Narmakala
മറിമായം റിയാസ്/മന്മഥൻ

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് റിയാസ്. സ്ക്കൂൾ കാലം മുതൽക്കേ മിമിക്രി രംഗത്ത് സജീവമായിരുന്ന റിയാസ് പിന്നീട് തിരുവനന്തപുരത്ത് നർമ്മകല എന്നൊരു മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. അതിലൂടെ നിരവധി വേദികളിൽ മിമിക്രി പ്രോഗ്രാമുകൾ അവതരിപ്പിച്ചു. തുടർന്ന് ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങി. മഴവിൽ മനോരമയിലെ മറിമായം എന്ന കോമഡി സീരിയലിലെ റിയാസ് ചെയ്ത മന്മഥൻ എന്ന കഥാപാത്രം അദ്ദേഹത്തെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി.

2017 -ൽ സർവ്വോപരി പാലാക്കാരൻ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് റിയാസ് ചലച്ചിത്ര മേഖലയിലേയ്ക്കെത്തുന്നത്. തുടർന്ന് മാർച്ച് രണ്ടാം വ്യാഴം, വൺ എന്നീ സിനിമകളിൽ കൂടി അഭിനയിച്ചു.

റിയാസിന്റെ ഭാര്യ നൈന. മൂന്ന് മക്കൾ റിസ്വാൻ, റയാൻ, റിഹാൻ