വൈശാഖൻ

Vaisakhan

പ്രശസ്ത മലയാളം കഥാകൃത്ത്. എം കെ ഗോപിനാഥൻ നായർ എന്ന ഇദ്ദേഹത്തിന്റെ തൂലികാനാമമാണ് വൈശാഖൻ. എ.വി.കൃഷ്‌ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940 ജൂണിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌, സെന്റ് ആൽബർട്‌സ്‌, മൂവാറ്റുപുഴ നിർമ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ . നാല്‌ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു.[2] പദ്‌മയാണ് ഭാര്യ. പ്രവീൺ, പ്രദീപ്‌, പൂർണിമ എന്നിവർ മക്കളും. ഇപ്പോൾ കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്.