സേബ കോശി

Seba Koshy

കോശി ഉമ്മന്റെയും ഷൈനി കോശിയുടെയും മകളായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ ജനിച്ചു. മാതാപിതാക്കൾക്ക് ജോലി ബഹറിനിലായതിനാൽ ഷേബ കോശി പഠിച്ചതും വളർന്നതും അവിടെയായിരുന്നു. ബഹ്റിൻ മനാമയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മുംബൈ സെന്റ് സേവ്യർ കോളേജിൽ നിന്നും ബിരുദവും Whistling Woods International Institute ൽ നിന്നും മീഡിയ കമ്യൂണിക്കേഷൻ കോഴ്സും വിജയിച്ചു.

നർത്തകിയും ഗായികയും കൊറിയോ ഗ്രാഫറുമായ സേബ 2018 -ൽ ഓഫീസർ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം മിഠായിത്തെരുവ് എന്ന മലയാള ചിത്രത്തിൽ നായികയായി.