സമർത്ഥ്‌ അംബുജാക്ഷൻ

Samarth Ambujakshan

എറണാകുളം സ്വദേശിയായ സമർത്ഥ് അംബുജാക്ഷൻ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ഒരു ഡസനിലധികം ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ്, എംബിഎ ബിരുദങ്ങൾ നേടിയിട്ടുള്ള സമർത്ഥ് 2015 ൽ പ്രേമം സിനിമയിൽ സപ്പോർട്ടിംഗ് വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് കിംഗ് ലയർ എന്ന സിനിമയിൽ അഭിനയിച്ചു. അതിനുശേഷം 2017 ൽ ഹണീ ബീ യിൽ ജീൻ പോൾ ലാലിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. 2018 ൽ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമയിൽ നായകനായി. അണ്ടർ വേൾഡ്‌ഡ്രൈവിംഗ് ലൈസൻസ് എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ സമർത്ഥ് അംബുജാക്ഷൻ അഭിനയിച്ചിട്ടുണ്ട്.

സമർത്ഥ് അംബുജാക്ഷൻ - Facebook