ബിനോദ് പ്രധാൻ

Binod Pradhan

പശ്ചിമബംഗാളിലെ കാലിപോങ് സ്വദേശിയായ ബിനോദ് പ്രഥാന്റെ പ്രധാന പ്രവർത്തന മേഖല ബോളിവുഡാണ്. 1942 – എ ലൗ സ്റ്റോറി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട് . കരീബ്‌ , മിഷൻ കാശ്മീർ , വാദ രഹാ , മോസം , 2 സ്റ്റേറ്റ്സ് തുടങ്ങി ഒരുപിടി ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. എസ്.ജെ സൂര്യയുടെ കോമരം പുലി എന്ന തെലുങ്ക് ചിത്രം മാത്രമാണ് ഇതിനു മുമ്പ് പ്രഥാൻ തന്റെ കരിയറിൽ ചെയ്ത ഏക ദക്ഷിണേന്ത്യൻ ചിത്രം. കായംകുളം കൊച്ചുണ്ണിയുടെ ഛായാഗ്രഹണ നിർവഹണത്തിലൂടെ മലയാളത്തിലേക്കും ചുവടു വച്ചിരിക്കുകയാണ് ബിനോദ് പ്രധാൻ