പുണ്യ എലിസബത്ത്

Punya Elizabeth

എറണാകുളം ജില്ലയിലെ ആലുവ സ്വദേശിനിയാണ് പുണ്യ എലിസബത്ത്. പാലക്കാട് കാണിക്കമാതാ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹൈസ്ക്കൂളിലായിരുന്നു പുണ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പൂനെയിലെ ഭാരതി വിദ്യാപീഠ് കോളേജ് ഓഫ് ആൽകിടെക്റ്റിൽ നിന്നും ബിരുദം നേടി.

2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് പുണ്യ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്കുന്നത്. അതിനുശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ നായികയായി. മോഡലിംഗ് ചെയ്യാറുള്ള പുണ്യ സോഷ്യൽ മീഡിയ റീലുകളിലും സജീവമാണ്.