ജയരാജ് മിത്ര

Jayaraj Mithra
കഥ: 1
സംഭാഷണം: 2
തിരക്കഥ: 2

കവിയും തിരക്കഥാകൃത്തും നടനുമായ ജയരാജ് മിത്ര.സ്ക്കൂള്‍, കോളേജ് തലങ്ങളില്‍ നടന്‍, നാടക രചയിതാവ്, മോണോ ആക്ട് എന്നിവയില്‍ സംസ്ഥാന തലത്തില്‍ അംഗീകാരങ്ങള്‍ നേടി, ഇന്ത്യന്‍ റെയില്‍വേയിലെ ലോക്കോ മോട്ടിവ് പൈലറ്റ് എന്ന ജോലി കലാപ്രവര്‍ത്തനത്തിന് വേണ്ടി ഉപേക്ഷിച്ച് ആള്‍ ഇന്ത്യ റേഡിയോവില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുമ്പോള്‍ ' അനുപമാവാസിന്‍റെ ഹര്‍ഡിലുകള്‍ ' എന്ന ഡോക്യു ഫിക്ഷന്‍റെ രചനയിലൂടെ നാഷണല്‍ അവാര്‍ഡ് ജേതാവായതിന് ശേഷം റേഡിയോ മാംഗോയില്‍ റേഡിയോ ജോക്കിയായും തുടര്‍ന്ന് മലയാളം ടെലിവിഷന്‍ രംഗത്ത് വേറിട്ട ഒരു ആക്ഷേപഹാസ്യത്തിന് തുടക്കം കുറിച്ച, തുടര്‍ച്ചയായി 2 വര്‍ഷത്തെ മികച്ച ടെലിവിഷന്‍ പ്രോഗ്രാമിനുള്ള സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയ ' മറിമായം ' എന്ന ആക്ഷേപ ഹാസ്യ പരമ്പരയുടെ രചനയിലൂടെ ദൃശ്യ മാധ്യമ രംഗത്ത് പ്രശസ്തനായ ജയരാജ് മിത്രക്ക്, വാട്ടര്‍ ജയില്‍, കായജം കര്‍മ്മജം വാ എന്നീ പ്രേക്ഷക അഭിനന്ദനം ഏറ്റുവാങ്ങിയ, തിരക്കഥക്ക് പുതിയ മാനം നല്‍കിയ ഷോര്‍ട്ട് ഫിലിമുകളുടെ രചനയിലൂടെ മലയാള സിനിമ സംവിധായകരുടെ സിനിമക്ക് തൂലിക ചലിപ്പിക്കാന്‍ അവസരം ലഭിച്ചു. ഒട്ടോര്‍ഷ. വിശ്വവിഖ്യാതമായ ജനാല എന്നിവ ജയരാജ്‌ മിത്രയുടെ തിരക്കഥയുടെ വ്യത്യസ്തയില്‍ അറിയപ്പെടാനിരിക്കുന്ന സിനിമകളാണ്. സാപിയൻസ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന ആക്ഷേപഹാസ്യ കവിതാ സമാഹാരത്തിന് ശേഷം കവിതയുടേയും പുതിയ സിനിമ തിരക്കഥ രചനകളുമായി കലാ രംഗത്ത് സജീവമായി ജയരാജ്‌ മിത്ര വര്‍ത്തിക്കുന്നു.

Jayaraj Mithra