ശ്രുതി സുരേന്ദ്രൻ

Sruthi Surendran
മാന്വി സുരേന്ദ്രൻ
Manve Surendran

കോട്ടയം ജില്ലയിലെ പാലായിലാണ് ശ്രുതി സുരേന്ദ്രൻ ജനിച്ചത്. പാല സെന്റ് മേരീസ് ജി എച്ച് എസിൽ നിന്നുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം സ്കൂൾ വിദ്യാഭ്യാസകാലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിന് ശ്രുതി ഒന്നാം സമ്മാനാർഹയായിട്ടുണ്ട് . രാമപുരം Mar Augusthinose College -ൽ നിന്നുമാണ് ശ്രുതി ബിരുദം നേടിയത്.

മഴവിൽ മനോരമയിൽ സുന്ദരി എന്ന സീരിയലിലൂടെയാണ് ശ്രുതി അഭിനയരംഗത്തേയ്ക്കെത്തുന്നത്. മാൻവി സുരേന്ദ്രൻ എന്ന പേരായിരുന്നു ടെലിവിഷൻ മേഖലയിൽ ശ്രുതി സ്വീകരിച്ചത്. സീത, ചേച്ചിയമ്മ, നോക്കത്താ ദൂരത്ത് എന്നീ സീരിയലുകളിലും ശ്രുതി അഭിനയിച്ചു. റാഫി സംവിധാനം ചെയ്ത ഷെർലക് ടോംസ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് ശ്രുതി സിനിമയിലും അരങ്ങേറി. സ്റ്റാർ മാജിക്ക് പോലുള്ള ടെലിവിഷൻ ഷോകളിലും മോഡലിംഗ് രംഗത്തും ശ്രുതി സജീവമാണ്.

മാന്വി സുരേന്ദ്രൻ -Instagram