നിത്യ നരേഷ്

Nithya Naresh

നേവൽ ഓഫീസറായിരുന്ന നരേഷ് കൃഷ്ണയുടെയും സൈക്കോളജിസ്റ്റായ ഹരിപ്രിയയുടെയും മകളായി തെലുങ്കാനയിൽ ജനിച്ചു. 2015 ൽ കെരിന്ത എന്ന തെലുങ്കു ചിത്രത്തിലൂടെയാണ്. നിത്യ നരേഷ് സിനിമയിലേയ്ക്ക് ചുവടുവെക്കുന്നത്. അതിനുശേഷം തെലുങ്കിൽ നന്ദിനി നേഴ്സിംഗ് ഹോം എന്ന സിനിമയിലും അഭിനയിച്ചു. 2017 ലാണ് നിത്യ നരേഷ് മലയാള സിനിമയിൽ അഭിനയിക്കുന്നത്. കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത  ആയിരുന്നു നിത്യയുടെ ആദ്യ മലയാള ചിത്രം. തുടർന്ന് 2018 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത എന്നാലും ശരത് എന്ന ചിത്രത്തിൽ അഭിനയിച്ചു. അഞ്ചിലധികം തെലുങ്കു ചിത്രങ്ങളിൽ നിത്യ നരേഷ് അഭിനയിച്ചിട്ടുണ്ട്.