സിദ്ദു ആർ പിള്ള

Siddu R Pilla
Date of Death: 
ചൊവ്വ, 16 January, 2018

ചിത്രം, വന്ദനം,അമൃതം ഗമയ തുടങ്ങിയ ചലച്ചിത്രങ്ങളുടെ നിർമ്മാതാവ് പി കെ ആർ പിള്ളയുടെ മകൻ സിദ്ദു ആർ പിള്ള. 2012ൽ ദുൽഖർ സൽമാൻ നായകനായി അരങ്ങേറ്റം കുറിച്ച സെക്കൻഡ് ഷോയിൽ വില്ലനായി അഭിനയിച്ചുകൊണ്ടായിരുന്നു സിദ്ദു ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത് . തുടർന്ന് 2017ൽ സുരേഷ് ശങ്കർ സംവിധാനം ചെയ്ത 'പോലീസ് ജൂനിയർ' എന്ന ചിത്രത്തിലും അഭിനയിച്ചു. ചില ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2018 ജനുവരി 16 ന് ഗോവയിൽ വച്ചുണ്ടായ ഒരപകടത്തിൽപെട്ട് സിദ്ദു നിര്യാതനായി....

സിദ്ദു ആർ പിള്ള