അനിത ദിലീപ്

Anitha Dileep

എറണാകുളം സ്വദേശിനിയായ അനിത ദീലീപ് അഭിനയമുൾപ്പെടെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിയാണ്. സ്കൂൾ പഠനകാലത്തുതന്നെ കലാരംഗത്ത് സജീവമായിരുന്ന അനിത.ബിഎഡിന് പഠിയ്ക്കുമ്പോൾ കോളേജ് കലാതിലകമായിട്ടുണ്ട്.. 

സ്കൂളിൽ കൗൺസിലറായിട്ടാണ് അനിതയുടെ ഔദ്യോഗിക ജീവിതം ആരംഭിയ്ക്കുന്നത്. അതിനുശേഷം എറണാകുളത്ത് ഒരു ഇന്റർ നാഷണൽ സ്കൂളിന്റെ പ്രിൻസിപ്പലായി ജോലിചെയ്തു. ഫാമിലി തെറാപിസ്റ്റ്, വിദ്യാഭ്യാസ വിചക്ഷണ, സിബിഎസ്സി മാസ്റ്റർ ട്രെയ്നർ, മെന്റൽ പവർ ട്രെയ്നർ, മോട്ടിവേഷണൽ സ്പീക്കർ, ബിസിനസ് മെന്റർ, സംരംഭക എന്നീ മേഖലകളിലെല്ലാം അനിത പ്രവർത്തിക്കുന്നുണ്ട്. 2017 -ൽ മിസിസ്സ് ഗ്ലോബൽ ഗോഡ്സ് ഓൺ കണ്ട്രി സൗന്ദര്യ മത്സരത്തിൽ അനിത സെക്കൻഡ് റണ്ണറപ്പായിട്ടുണ്ട്.

ഒരു സുഹൃത്തിന്റെ കൂടെ ഓഡിഷനിൽ പങ്കെടുത്താണ് അനിത സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ലിയോ തദേവൂസ് സംവിധാനം ചെയ്ത ഒരു സിനിമാക്കാരൻ ആയിരുന്നു ആദ്യ ചിത്രം. അതിനുശേഷം വില്ലൻമാസ്റ്റർപീസ്, ജോസഫ്ഉയരെ എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. Varmma എന്ന തമിഴ് സിനിമയിലും. മേര ഇന്ത്യ എന്ന ദ്വിഭാഷ സിനിമയിലും അനിത അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ അയലത്തെ സുന്ദരി എന്ന ടെലിവിഷൻ സീരിയലിൽ പൂജ പൗലോസ് ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയെ അവതരിപ്പിച്ചു.