നീരജ ദാസ്

Neeraja S Das

എറണാകുളം സ്വദേശിനിയായ നീരജ എസ് ദാസ് ടെലിവിഷൻ അവതാരകയും മോഡലും അഭിനേത്രിയുമാണ്. കൈരളി വീ ചാനലിൽ അവതാരകയായിക്കൊണ്ടാണ് നീരജ തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. പിന്നീട് മഴവിൽ മനോരമയിലെ പട്ടുസാരി സീരിയലിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്.

2017 -ൽ മമ്മൂട്ടി നായകനായ മാസ്റ്റർപീസ് എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നീരജ സിനിമയിൽ അരങ്ങേറി,. അതിനുശേഷം പുള്ളിക്കാരൻ സ്റ്റാറാ, ഇര എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2019 -ൽ സാഗ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. സിനിമാഭിനയം കൂടാതെ മോഡലിംഗ് രംഗത്തും നീരജ സജീവമാണ്.