നീരജ

Neeraja K

അനിൽകുമാറിന്റെയും സുനിജയുടെയും മകളായി കോഴിക്കോട് ജനിച്ചു. സാഹിത്യത്തിൽ ബിരുദം നേടിയിട്ടുള്ള നീരജ ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. സ്ക്കൂൾ പഠനകാലത്ത് യുവജനോത്സവങ്ങളിൽ പങ്കെടുത്ത്  സമ്മാനങ്ങൾ നേടിയിരുന്നു. 2014 -ൽ ഇറങ്ങിയ മാധവനും മലർവിഴിയും എന്ന തമിഴ് സിനിമയിലൂടെയാണ്  നീരജ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷംതന്നെ വീടുചലാ വോർസ്റ്റ് എന്ന തെലുങ്കു സിനിമയിലും അഭിനയിച്ചു. 2015 -ൽ ആരണ്യം എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. തുടർന്ന് KL10 പത്ത് എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി. രക്ഷാധികാരി ബൈജു(ഒപ്പ്)ഇര, ഹലോ ദുബായ്ക്കാരൻ, ഗാംബിനോസ് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ നീരജ അഭിനയിച്ചിട്ടുണ്ട്.

 

Facebook