അനീഷ് പള്ള്യാൽ

Anish Pallyal

പെരിന്തൽമണ്ണ സ്വദേശി. മനോരോഗ വിദഗ്ധനായി ജോലി ചെയ്യുന്നു. 'അതിശയങ്ങളുടെ വേനൽ' എന്ന ചിത്രത്തിലൂടെ മുഖ്യധാരാ ചലച്ചിത്ര ലോകത്തേയ്ക്കു കടന്ന അനീഷ് പള്ള്യാൽ ഇതിനു മുൻപ് "ദ് സേർച്ച്" എന്ന കനേഡിയൻ  ഹ്രസ്വ ചിത്രത്തിനും തിരക്കഥ രചിച്ചിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമി 2020ൽ നടത്തിയ തിരക്കഥാ രചനയിൽ അനീഷിന്റെ  സൂപ്പർ സ്പ്രെഡർ എന്ന ഹ്രസ്വചിത്രം സമ്മാനാർഹമായി.  2019ൽ റോസാലിമ എന്ന സൈക്കോളജിക്കൽ ത്രില്ലർ എഴുതി സംവിധാനം ചെയ്‌തു. റോസാലിമ കൽക്കത്ത ഇന്റർനാഷണൽ ഹ്രസ്വചിത്രമേളയിൽ ജൂറി പരാമർശം കരസ്ഥമാക്കിയിരുന്നു. 2020ൽ പ്രൃഥ്വീരാജ് പ്രൊഡക്ഷൻ അനൗൺസ് ചെയ്ത് പൃഥിരാജ് തന്നെ നായകനായി വരുന്ന കുരുതി എന്ന മലയാള സിനിമയുടെ തിരക്കഥയും അനീഷ് പള്ളിയാലാണ് നിർവ്വഹിക്കുന്നത്. 

കോഴിക്കോട് തന്നെയാണ് അനീഷിന്റെ ജോലിയും താമസവും.

ഫേസ്ബുക്ക് പ്രൊഫൈലിവിടെ