ജയേഷ് എൽ ആർ

Jayesh LR

പ്രൊഡക്ഷൻ കണ്ട്രോളർ, അഭിനേതാവ്. 1986 മെയ് 31ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. പ്രൊഡക്ഷൻ കൺട്രോളറായും, അഭിനേതാവായും സിനിമാ പരസ്യ മേഖലകളിൽ പ്രവർത്തിയ്ക്കുന്നയാളാണ് ജയേഷ്.  കഴിഞ്ഞ 12 വർഷമായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള , ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള , കേരള സ്റ്റേറ്റ് അവാർഡ്, കേരള ടെലിവിഷൻ അവാർഡ്, സൈൻസ് ഫെസ്റ്റിവൽ -FFSI, കൃതി literature ഫെസ്റ്റിവൽ, Hay literature ഫെസ്റ്റിവൽ, കൃത്യാ poetry festival, PRD തിയേറ്റർ festival, National theatre Olympics, ലോക കേരള സഭ, കേരള സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങിയ ഫെസ്റ്റിവൽ/പ്രോഗ്രാമിന്റെ ഗസ്റ്റ് റിലേഷൻസ് ചുമതല ചെയ്തു വരുന്നു.

മോഡൽ കോ ഓർഡിനേഷൻ, ആക്ടിങ്  മേഖലയിലും പ്രവർത്തന പരിചയം ഉണ്ട്. ചില പരസ്യ ചിത്രങ്ങളിലും സിനിമയിലും ചെറിയ വേഷങ്ങളിൽ ജയേഷ് മുഖം കാണിച്ചിട്ടുണ്ട്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രൊഡക്ഷൻ കോഓർഡിനേറ്റർ കൂടി ആണ്. കന്യക ടാക്കീസ്, ഇടം, സ്ഥാനം എന്നീ സിനിമകളിൽ അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. 

ജയേഷ് വർക്ക് ചെയ്ത ഡോക്യൂമെന്ററികൾ:- വില്ലേജ് ഓഫ് വിഡോവെഴ്സ്, :ദി സ്‌ട്രെയിൻജ്,  സ്റ്റോറി ഓഫ് ഹൈവേ 44, കുമുദിനി -state അവാർഡ് 2018 ബെസ്റ്റ് environment കാറ്റഗറി, ബ്ലൂമിങ് ടുഗെതർ-(Bengali language ), Monsoon -(കനേഡിയൻ ഡോക്യുമെന്ററി ). BBC ക്കു വേണ്ടി കേരളത്തിൽ നടക്കുന്ന ഷൂട്ടിംഗ് ന്റെ ലൈൻ പ്രൊഡ്യൂസർ ആയും വർക്ക്‌ ചെയ്തിട്ടുണ്ട്. 

പ്രൊഡക്ഷൻ കണ്ട്രോളറായി വർക്ക്‌ ചെയ്ത പരസ്യ ചിത്രങ്ങളിവയാണ്  :-  വിസിറ്റ് മൈസൂർ ഡെസ്റ്റിനേഷൻ മൂവി, ഭീമ, പങ്കജ കസ്തൂരി, സിസോ സോപ്പ്, ഹാപ്പി വെഡിങ്സ് മാട്രിമോണി, ഏഷ്യാനെറ്റ്‌ പ്രോമോ- വീഡിയോ ഉർവശി തിയേറ്റർ, ജി ആർ എസ് ഫാന്റസി പാർക്ക്‌-മൈസൂർ, ടോർണാഡോ വാച്ചസ്, വൈഷ്ണവി സ്വീറ്സ്- മൈസൂർ,GRS ഫാന്റസി പാർക്ക്‌ -മൈസൂർ,മൈസൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ, GHSS IETW promo film. ഷോർട് ഫിലിം:- അക്വാറീജിയ, ടാറ്റൂ 

  ജയേഷിന്റെ ഭാര്യ ദീപ. പഞ്ചായത്ത് ഡയറക്ടറെറ്റിൽ ജോലി ചെയ്യുന്നു. മകൻ ക്രിപ്റ്റോൺ ഡി ജെ.