അഞ്ജന ചന്ദ്രൻ

Anjana Chandran

മലയാളിയായ അഞ്ജന ചന്ദ്രൻ പഠിച്ചതും വളർന്നതും ആസ്റ്റ്രേലിയയിലായിരുന്നു അഞ്ജനയുടെ മാതാപിതാക്കൾക്ക് അവിടെയായിരുന്നു ജോലി. മീഡിയ കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ബിരുദം നേടിയിട്ടുണ്ട്. ചെറിയ കുട്ടിയാകുമ്പോൾ തന്നെ നൃത്തം പഠിയ്ക്കാൻ തുടങ്ങിയ അഞ്ജന ഭരതനാട്യം, മോഹിനിയാട്ടം എന്നീ ക്ലാസിക്കൽ നൃത്തരൂപങ്ങളും വെസ്റ്റേൺ ഡാൻസും അഭ്യസിച്ചിട്ടുണ്ട്.

2008 -ൽ മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം കുരുക്ഷേത്ര യിൽ ഒരു കാശ്മീരി പെൺകുട്ടിയുടെ വേഷം ചെയ്തുകൊണ്ടാണ് അഞ്ജന സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം 2017 -ൽ ക്രോസ്റോഡ് എന്ന ആന്തോളജി സിനിമയിലാണ് അഞ്ജന അഭിനയിച്ചത്. ആസ്റ്റ്രേലിയയിൽ സ്റ്റേജ് നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്ന അഞ്ജന അവിടെ നിരവധി നൃത്തപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

 

 

Facebook