ശ്രുതി ഹരിഹരൻ

Sruthi Hariharan

1989 ഫെബ്രുവരി 2 -ന് തിരുവനന്തപുരത്ത് ഒരു തമിഴ് കുടുംബത്തിൽ ജനിച്ചു. ശ്രുതി ഹരിഹരൻ പഠിച്ചതും വളർന്നതും കർണ്ണാടകയിലായിരുന്നു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎം ബിരുദം കരസ്ഥമാക്കിയ ശ്രുതി ഭരതനാട്യം കണ്ടമ്പററി ഡാൻസ് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്. കൊറിയോഗ്രഫർ ആയ ഇംരാൻ സർദാനിയയുടെ ഡാൻസ് ട്രൂപ്പിൽ ചേർന്ന ശ്രുതി കന്നഡ സിനിമകളിൽ അസിസ്റ്റന്റെ കൊറിയോഗ്രഫറായും ബാക്ക് ഗ്രൗണ്ട് ഡാൻസറായും മൂന്ന് വർഷത്തോളം വർക്ക് ചെയ്തു.

2012 -ൽ സിനിമ കമ്പനി എന്ന മലയാള ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ശ്രുതി ഹരിഹരൻ സിനിമാഭിനയത്തിന് തുടക്കംകുറിയ്ക്കുന്നത്. ആ വർഷംതന്നെ ലൂസിയ എന്ന കന്നഡ ചിത്രത്തിൽ നായികയായി. തുടർന്ന് മുപ്പതോളം സിനിമകളിൽ ശ്രുതി ഹരിഹരൻ അഭിനയിച്ചു. തെക്ക് തെക്കൊരു ദേശത്ത്, സോളോ എന്നീ മലയാള സിനിമകളിൽ കൂടി അഭിനയിച്ചിട്ടുണ്ട്. മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ശ്രുതി ഹരിഹരൻ കൂടുതൽ ചിത്രങ്ങൾ ചെയ്തത് കന്നഡയിലാണ്. 2016 -ൽ ശ്രുതി മികച്ച നടിയ്ക്കുള്ള കർണ്ണാടക സ്റ്റേറ്റ് അവാർഡ് നേടിയിട്ടുണ്ട്.

2019 -ൽ കന്നഡ അഭിനേതാവ് രാംകുമാറിനെ ശ്രുതി വിവാഹം ചെയ്തു. അവർക്ക് ഒരു മകളുണ്ട് പേര് ജാനകി.