അശ്വിൻ രഞ്ജു

Ashwin Renju
Date of Birth: 
ചൊവ്വ, 5 February, 1985
സംഗീതം നല്കിയ ഗാനങ്ങൾ: 6

ഈശോയുടേയും ഷീല രഞ്ജുവിന്റെയും മകനായി കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. മാതാപിതാക്കൾ ജോലി സംബന്ധമായി ഖത്തിറിലായിരുന്നതിനാൽ അശ്വിൻ രഞ്ജുവിന്റെ പന്ത്രണ്ടാം ക്ളാസ് വരെയുള്ള പഠനം അവിടെയായിരുന്നു. അതിനു ശേഷം പാലാ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദം നേടി.

2010 മുതലാണ് അശ്വിൻ സംഗീത മേഖലയിൽ പ്രൊഫഷണലായി പ്രവർത്തിക്കാൻ തുടങ്ങിയത്. സെവൻ എ എം എന്ന പേരിലുള്ള ഒരു മ്യൂസിക്കൽ ആൽബം സംഗീതം നൽകി നിർമ്മിച്ചുകൊണ്ടാണ് തുടക്കമിടുന്നത്. 2011-12ൽ ഖത്തറിൽ ഷെയ്ഖ് മായാസ ബിൻ അഹമ്മദ് അൽ താനിയുടെ നേതൃത്വത്തിൽ നടന്ന ദോഹ ട്രൈബേക്ക ഫിലിം ഫെസ്റ്റിവലിന്റെ ഒഫീഷ്യൽ കമ്പോസറായി. ടൈറ്റാനിക് സിനിമയുടെ മ്യൂസിക് കമ്പോസറായിരുന്ന ജെയിംസ് ഹോണറിന്റെ കൂടെ അശ്വിൻ വർക്ക് ചെയ്തിട്ടുണ്ട്.

2017-ൽ ടൊവിനൊ നായകനായ തരംഗം സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി  അശ്വിൻ സിനിമയിൽ തുടക്കം കുറിച്ചു. സിനിമയിലെ മൂന്ന് പാട്ടുകളും പശ്ചാത്തല സംഗീതവും നിർവഹിച്ചത് അശ്വിൻ ആയിരുന്നു. 2019-ൽ മൗനം, എന്ന മ്യൂസിക്കൽ ആൽബത്തിന് സംഗീതം ചെയ്തു. 2020 -ൽ അൽ ജസീറ ഇംഗ്ലീഷ് ചാനലിന്റെ കമ്പോസറായി, ചാനലിലെ ന്യൂസ്, ഷോസ്,ഡോക്യുമ്മെന്റ്രീസ് എന്നിവക്ക് സംഗീതം ചെയ്തു.