ഡിനി എലിസബത്ത് ഡാനിയേൽ

Dini Elizabeth Daniel

അദ്ധ്യാപകരായിരുന്ന ഡാനിയേലിന്റെയും സൂസമ്മയുടെയും മകളായി പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളിയിൽ ജനിച്ചു. തിരുവനന്തപുരം സർവ്വോദയ വിദ്യാലയ സ്ക്കൂളിലായിരുന്നു ഡിനിയുടെ പ്രാഥമിക വിദ്യാഭ്യാസം. സ്ക്കൂൾ വിദ്യാർത്ഥിനിയായിരിയ്ക്കുമ്പോളാണ് ഡിനി ആങ്കറിംഗ് രംഗത്തേയ്ക്ക് കടക്കുന്നത്. മലനാട് എന്ന ഓൺലൈൻ ചാനലിൽ അവതാരികയായിട്ടായിരുന്നു തുടക്കം.അതിനുശേഷം സഫാരി ചാനലിൽ ക്ലബ്ബ് ഹൗസ് പ്രൊഗ്രാമിന്റെയും ഏഷ്യാനെറ്റിൽ വാൽക്കണ്ണാടി പ്രോഗ്രാമിന്റെയും അവതാരികയായി പ്രവർത്തിച്ചു.

ടെലിവിഷൻ മേഖലയിൽ പ്രവർത്തിയ്ക്കുമ്പോൾ തന്നെ നേഴ്സിംഗിൽ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം ഡിനി ഡാനിയേൽ പന്തളം ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിൽ ജോലിക്കുകയറി. അവതാരികയായിട്ടുള്ള ഡിനിയുടെ പ്രകടനം ടെലിവിഷൻ സീരിയലുകളിൽ അവസരം നേടിക്കൊടുത്തു. മഴവിൽ മനോരമയിലെ പട്ടുസാരി സീരിയലിലൂടെ ഡിനി ഡാനിയേൽ സീരിയൽ അഭിനയരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് സ്ത്രീധനം, ചന്ദനമഴ എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ ഡിനി അഭിനയിച്ചു. 2016 -ൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഡിനി ഡാനിയേൽ സിനിമാഭിനയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് തീരം, പഞ്ചവർണ്ണതത്ത എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

ഡിനി ഡാനിയേലിന്റെ ഭർത്താവ് മാത്യൂ ഫിലിപ്പ്. ഒരു മകൽ എയ്ഞ്ചല.